April 27, 2010
April 25, 2010
കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ 'അസാധു' എന്ന സ്ഥിരം പംക്തി എല്ലാ തിങ്കളാഴ്ചയും അദ്ദേഹത്തിന്റെ വെബ്സൈറ്റില്‍ - www.yesudasan.info
(ഇതിനു ശ്രീ ശശി തരൂരിന്റെ ട്വിട്ടെരുമായി യാതൊരു ബന്ധവുമില്ല!)
"എ ചൂസ് മി"
സ്ഥിരമായിട്ടല്ലെങ്കിലും വല്ലപ്പോഴുമൊക്കെ ചില ടെലിവിഷന്‍ സീരിയലുകള്‍ ഞാന്‍ കാണാന്‍ ശ്രമിക്കാറുണ്ട്. എങ്കിലും മുടങ്ങാതെ കാണുന്ന മൂന്നു സീരിയലുകളാണ് 'എന്റെ മാനസപുത്രി', 'പാരിജാതം', 'ദേവീമാഹാത്മ്യം' എന്നിവ.
എന്നാല്‍ ഈ ഏപ്രില്‍ 22 വ്യാഴം 'എന്റെ മാനസപുത്രി' കണ്ടുകൊണ്ടിരിക്കുമ്പോള്‍ കേട്ട ഒരു വാചകം മനസ്സിനെ എങ്ങനെയോ വേദനിപ്പിച്ചു. നേരിയ രീതിയില്‍ കീറിമുറിച്ചു. പ്രശസ്ത നടന് ശ്രീനാഥ് വേഷമണിയുന്ന വ്യവസായിയായ ദേവന് എന്ന കഥാപാത്രം പത്നി ജലജയോടും (ബീന ആന്റെണി ആ വേഷത്തില്‍) മകളോടും (ശ്രീലത അഭിനയിക്കുന്നു) എടുത്തടിച്ച പോലെ പറയുന്ന ഒരു വാചകം: "അതിനു ഞാന്‍ ഉണ്ടാവില്ലടോ."
മനസ്സിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ശ്രീനാഥ് പൊട്ടിത്തെറിച്ചു പറയുന്ന വാചകം പെട്ടെന്ന് കേട്ടപ്പോള്‍ മനസ്സിന് അല്പം നൊമ്പരം തോന്നി. അടുത്ത ദിവസം ഞെട്ടലോടെ നമ്മള് കേള്‍ക്കുന്ന വാര്‍ത്ത ശ്രീനാഥിന്റെ മരണത്തെപ്പറ്റിയാണ്. കൈയ്യിലെ ഞരമ്പുകള്‍ മുറിച്ചുള്ള വേര്‍പെടല്‍. അറം പറ്റിയ പോലെ.
എനിക്ക് വലിയ അടുപ്പമുള്ള സിനിമാക്കരനായിരുന്നില്ല ശ്രീനാഥ്. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. പ്രശസ്തനായ ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത 'കലിക' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലത്ത് നടക്കുന്നു. കലികയുടെ കഥാകൃത്തായ മോഹനനും (ബി. എം. സി. നായര്‍) ഒരുമിച്ചാണ് ഞാന്‍ ഷൂട്ടിംഗ് സ്ഥലത്ത് പോയത്. ബാലചന്ദ്രമെനോനുമായുള്ള അടുപ്പമാണോ മോഹനുമായുള്ള
ഇ
ണക്കമാണോ എന്നെ ഷൂട്ടിംഗ് സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോയതെന്നറിയില്ല. ഞങ്ങളെ കണ്ടയുടന്‍ ഒരു കസേരയില്‍ ചാരിക്കിടക്കുകയായിരുന്ന ശ്രീനാഥ് ചാടിയെഴുന്നേറ്റു. ചാടിയെഴുന്നേല്ക്കുന്നതും വണങ്ങുന്നതും ഒരു സിനിമാശൈലി അല്ലാത്തതുകൊണ്ട് അന്ന് മുതല്‍ ശ്രീനാഥിനോട് സ്നേഹം തോന്നി.
ശ്രീനാഥിനെയും ശാന്തികൃഷ്ണയേയും ചേര്‍ത്ത് പല കഥകളും ആ കാലത്ത് ഞാന്‍ പത്രാധിപരായിരുന്ന കട്ട്-കട്ട്, ടക്-ടക് എന്നീ പ്രസിദ്ധീകരങ്ങളില്‍ എഴുതാനും മറന്നില്ല. സ്വന്തം ഒളിപ്രേമത്തെക്കുറിച്ചുള്ള രഹസ്യ അറ തുറന്നുകാണിക്കുന്നത് പല സിനിമാക്കാര്
ക്കും
ഇഷ്ടമുള്ളതല്ല. കെ.ജി. ജോര്‍ജ്- സെല്‍മ, കെ.പി.എ.സി. ലളിത-ഭരതന്, ശ്രീലത-നമ്പൂതിരി, ശങ്കരന് നായര്‍-ഉഷാറാണി, സത്യന് അന്തിക്കാട്-നിര്‍മ്മല, പാര്‍വതി-ജയറാം ബന്ധങ്ങളെപ്പറ്റി എഴുതിയ പ്രണയകഥകള്‍ ഒരു ജോഡി ഒഴിച്ച് മറ്റെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നു.
മൃതദേഹം
രാവിലെ 11ന് പൊതുദര്‍ശനത്തിനായി തിരുവന്തപുരം വി.ജെ.ടി. ഹാളില്‍ കൊണ്ടുവന്നു. ഉച്ചതിരഞ്ഞു 2.30ന് മൃതദേഹം