മലങ്കര കാതോലിക്കേറ്റ് ശ്താബ്ദി ആഘോഷങ്ങളുടെ ഭാഗമായി എംജിഒസിഎസ്എം നടത്തിയ പ്രതിഭാസംഘമത്തിൽ ഗീവർഗീസ് മാർ കൂറിയോസ് തിരുമെനി കാർട്ടൂണിസ്റ്റ് യേശുദാസന് അവാർഡ് നൽകുന്നു. |
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ (എംജിഒസിഎസ്എം) ആഭിമുഖ്യത്തിൽ കാതോലിക്കേറ്റ് ശ്താബ്ദിയുടെ ഭാഗമായി വിവിധ രംഗങ്ങളിൽ മികവു തെളിയിച്ച സഭാംഗങ്ങളെ ആദരിച്ചു. പ്രതിഭാസംഗമം, വിദ്യാർഥികൾക്ക് അവാർഡ് ദാനം, നാല്പത് ഭവനരഹിതർക്കു ഭവനനിർമ്മാണ സഹായനിധി വിതരണം, സഭാചരിത്ര ഡോക്യുമെന്ററി പ്രകാശനം, എന്നിവ നടന്നു. എംജിഒസിഎസ് കുവൈത്തുമായി സഹകരിച്ചായിരുന്നു ഭവനനിർമ്മാണ സഹായനിധി വിതരണം.
ഗീവർഗീസ് മാർ കൂറിയോസ്, ഡോ. സഖറിയാസ് മാർ തെയോഫിയോസ് എന്നിവർ സഹായനിധി വിതരണം ചെയ്തു. അക്കൗണ്ടന്റ് ജനറൽ ഡോ. ബിജു ജേക്കബ്ബ് പ്രസംഗിച്ചു. സഭാദർശന സെമിനാറിനു വൈദിക സെമിനാരി പ്രിൻസിപ്പൽ ഡോ. ജേക്കബ്ബ് കുര്യൻ നേതൃത്വം നൽകി.