October 29, 2011


പ്രഥമ പി.കെ. മന്ത്രി സ്മാരക അവാര്‍ഡ് യേശുദാസന്


കൊച്ചി: കേരള ആര്‍ട് അക്കാദമിയുടെ പ്രഥമ പി.കെ. മന്ത്രി സ്മാരക അവാര്‍ഡിന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ തെരഞ്ഞെടുക്കപ്പെട്ടു.


ആറു പതിറ്റാണ്ടിലധികമായി കാര്‍ട്ടൂണ്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന യേശുദാസന്‍ മാധ്യമലോകത്തെ തലമുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റാണ്. പതിനായിരൊത്തൊന്നു രൂപയും പൊന്നാടയും ഫലകവുമാണ് അവാര്‍ഡ്. നവമ്പര്‍ ആറാം തീയതി ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് വാഴക്കുളം ജ്വാല ആഡിറ്റോറിയത്തില്‍ വച്ച് എക്സൈസ് മന്ത്രി ശ്രീ കെ. ബാബു അവാര്‍ഡ് സമ്മാനിക്കും.


അക്കാദമി ചെയര്‍മാന്‍ കാര്‍ട്ടൂണിസ്റ്റ് ശത്രു, വീക്ഷണം എക്സിക്യൂട്ടീവ് എഡിറ്റര്‍ ടി.വി. പുരം രാജു, അക്കാദമി വൈസ് ചെയര്‍മാന്‍ മുഹമ്മദ് പുഴക്കര, മുന്‍ മന്ത്രി പന്തളം സുധാകരന്‍ തുടങ്ങിയവര്‍ അറിയിച്ചു.