December 1, 2011

കണ്ടംബെച്ചകോട്ടിന് അമ്പതുവയസ്സ്

 

മലയാളത്തിലെ ആദ്യത്തെ കളർചിത്രമായ കണ്ടംബെച്ചകോട്ടിന് അമ്പതുവയസ്സ്. ചരിത്രത്തിൽ ഇടം നേടിയ സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരിൽ ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞ കലാകാരന്മാരുടെ ഉറ്റ ബന്ധുക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ജേസി ഫൗണ്ടേഷൻ കൊച്ചിയിൽ സംഘടിപ്പിച്ച സുവർണ്ണജൂബിലി ആഘോഷം മലയാളത്തിന്റെ അഭിമാനമായ സംവിധായകൻ കെ.എസ്. സേതുമാധവൻ വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. സംവിധായകൻ കെ.എസ്. സേതുമാധവൻ, നിർമ്മാതാവും വിതരണക്കാരനുമായ ടി.ഇ. വാസുദേവൻ എന്നിവരെ കാർട്ടൂണിസ്റ്റ് യേശുദാസൻ പൊന്നാടചാർത്തി ജേസി ഫൗണ്ടേഷന്റെ പുരസ്കാരം നൽകി ആദരിച്ചു. (നവംബർ 2011)