December 22, 2012

നിറച്ചാർത്ത് (മാതൃഭൂമി, 2012 ഡിസംബർ 18)

കൊച്ചി: വിദ്യാർഥികളും യുവജനങ്ങളും പ്രതികരണശേഷി പ്രകടിപ്പിക്കണമെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ.

ദേശീയബാലതരംഗം ജില്ലാ കമ്മിറ്റി രാജേന്ദ്രമൈതാനിയിൽ സംഘടിപ്പിച്ച "നിറച്ചാർത്ത് 2012" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാലതരംഗം നടത്തിയ ശലഭമേളയുടെ സമ്മാനവിതരണവും ശലഭറാണി പട്ടം നൽകലും സിനിമാതാരം ബാല നിർവ്വഹിച്ചു. ബാലതരംഗം ജില്ലാ പ്രസിഡന്റ് ഫേബോ മരിയ അദ്ധ്യക്ഷത വഹിച്ചു. കാർട്ടൂണിസ്റ്റ് യേശുദാസന് ബാലതരംഗം പ്രവർത്തകർ ഗുരുവന്ദനം നടത്തി.

നർത്തകൻ സുനിൽ നെല്ലായിയെ ചടങ്ങിൽ ആദരിച്ചു. ജിസിഡിഎ ചെയർമാൻ എൻ. വേണുഗോപാൽ, ടി. ശരചന്ദ്രപ്രസാദ്, എം പ്രേമചന്ദ്രൻ, പോളച്ചൻ മണിയംകോട്, കെ.വി. ജോൺസൺ, ഡോ. വിക്ടർ ജോർജ്ജ്, സൗദ സി മുഹമ്മദ്, ലിജോ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. ബെസ്റ്റ് ഓർഗനൈസറായി തിരഞ്ഞെടുക്കപ്പെട്ട കെ.വി. അപർണ്ണക്ക് ഉപഹാരം നൽകി.




ദേശീയ ബാലതരംഗം ശലഭമേളയുടെ 'നിറച്ചാർത്ത് 2012' ന്റെ ജില്ലാതലത്തിലുള്ള സമ്മാനദാനത്തിന്റെ ഉത്ഘാടനം കൊച്ചി രാജേന്ദ്രമൈതാനത്ത് ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ ഭദ്രദീപം കൊളുത്തി നിർവ്വഹിക്കുകയുണ്ടായി. കാർട്ടൂണിസ്റ്റ് യേശുദാസൻ തിരി തെളിയിക്കുന്നു. 

കാർട്ടൂണിസ്റ്റ് യേശുദാസന് ഗുരുവന്ദനം നൽകി ശലഭമേളയുടെ കുട്ടികൾ ആദരിക്കുന്നു.

നടൻ ബാല കാർട്ടൂണിസ്റ്റ് യേശുദാസനെ പൊന്നാട അണിയിക്കുന്നു. ബാലതരംഗം ജില്ലാ പ്രസിഡന്റ് ശ്രീ. കെ.വി. ജോൺസൺ സമീപം.