"മരണാനന്തരം" എന്ന സി.ഡിയുടെ പ്രകാശനകർമ്മം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കുന്നു. സിബി മലയിൽ, കാർട്ടൂണിസ്റ്റ് യേശുദാസൻ, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, സംവിധായകൻ ജോയ് മാത്യു, ആരിഫ് എം.എൽ.എ എന്നിവർ വേദിയിൽ.
"മരണാനന്തരം" സി.ഡിയുടെ പ്രദർശനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീക്ഷിക്കുന്നു.
കൊച്ചി: മറ്റുള്ളവരുടെ വേദനകളും വിഷമങ്ങളും ഉൾക്കൊള്ളാൻ സമൂഹം തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഗസ്റ്റ് ഹൗസിൽ നടന്ന അവയവദാനത്തിന്റെ മഹത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'മരണാനന്തരം' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശനോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരെ സഹായിക്കുന്നതിന് സ്വയം മുന്നോട്ടിറങ്ങിയ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ പോലുള്ളവർ സമൂഹത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം സിബി മലയിൽ നിർവ്വഹിച്ചു. ജോയ് കെ. മാത്യു സംവിധാനം ചെയ്ത മരണാനന്തരത്തിൽ എം.എൽ.എമാരായ എ.എം. ആരിഫ്, ജോസ് തെറ്റയിൽ, വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, കവിയൂർ പൊന്നമ്മ എന്നിവരും മൂന്ന് മിന്നിട്ട് ചിത്രത്തിൽ വേഷമിടുന്നു. ലോകമെങ്ങുമുള്ള തീയേറ്ററുകളിലൂടെയും സർക്കാർ സഹായത്തോടെ പൊതുസ്ഥലങ്ങളിലൂടെയും ചിത്രം പ്രദർശിപ്പിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.
ചടങ്ങിൽ കാർട്ടൂണിസ്റ്റ് യേശുദാസൻ, ജെ.ജെ. കുറ്റിക്കാട്, ചന്ദ്രിക എഡിറ്റർ നവാസ് പൂനൂർ, സെബി ബാസ്റ്റിൻ, സംവിധായകൻ ജോഷി മാത്യു എന്നിവരും പങ്കെടുത്തു.