November 9, 2011



കേരള ആർട് അക്കാദമിയുടെ പ്രഥമ പി.കെ. മന്ത്രി സ്മാരക അവാർഡ് കാർട്ടൂണിസ്റ്റ് യേശുദാസൻ ജോസഫ് വാഴക്കൻ എം.എൽ.എയിൽ നിന്നും ഏറ്റു വാങ്ങിയപ്പോൾ. മുഹമ്മദ് പുഴക്കര, ഒ.എം. ജോർജ്, ടി.എക്സ്. ജോയി, എ. മുഹമ്മദ് ബഷീർ, ടി.വി. പുരം രാജു, പായിപ്ര രാധാകൃഷ്ണൻ, കാർട്ടൂണിസ്റ്റ് ശത്രു എന്നിവർ സമീപം.

കാർട്ടൂണിസ്റ്റ് യേശുദാസന് അവാർഡ് സമ്മാനിച്ചു

കൊച്ചി: കേരള ആർട് അക്കാദമിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ് പി.കെ. മന്ത്രിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ പി.കെ. മന്ത്രി സ്മാരക അവാർഡ് കാർട്ടൂണിസ്റ്റ് യേശുദാസന് വാഴക്കുളം ജ്വാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മൂവാറ്റുപുഴ എം.എൽ.എ ജോസഫ് വാഴക്കൻ സമ്മാനിച്ചു.

കാർട്ടൂണിസ്റ്റ് ശത്രു അദ്ധ്യക്ഷനായിരുന്നു. മുൻ മൂവാറ്റുപുഴ മുൻസിപ്പൽ ചെയർമാൻ എ. മുഹമ്മദ് ബഷീർ, ജ്വാല പ്രെസിഡന്റ് ഒ.എം. ജോർജ്, മുഹമ്മദ് പുഴക്കര, ടി.എക്സ്. ജോയി, വ്യാസൻ ശ്രീചക്ര എന്നിവർ സംസാരിച്ചു.

പ്രശസ്ത പത്രപ്രവർത്തകൻ ടി.വി. പുരം രാജു, പ്രശസ്ത സാഹിത്യകാരൻ പായിപ്ര രാധാകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. രാവിലെ നടന്ന ബാലചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് കാർട്ടൂണിസ്റ്റ് യേശുദാസൻ സമ്മാനങ്ങൾ വിതരണം ചെയ്തു.