December 24, 2011





ലീഡറുടെ സൃഷ്ടികൾ ലേലം ചെയ്തതത് ദു:ഖകരം: കാർട്ടൂണിസ്റ്റ് യേശുദാസൻ
(മാതൃഭൂമി, ഡിസംമ്പർ 24, 2011)

വൈക്കം: കെ. കരുണാകരൻ വരച്ച ചിത്രങ്ങൾ ലേലം ചെയ്യാൻ സർക്കാർ കൂട്ടുനിന്നത് ദു:ഖകരമാണന്ന് കാർട്ടൂണിസ്റ്റ് യേശുദാസൻ പറഞ്ഞു. ആ ചിത്രങ്ങൾ ഏറ്റെടുത്ത് കേരള ലളിതകലാ അക്കാദമിയിൽ സംരക്ഷിക്കുകയായിരുന്നു വേണ്ടത്. യൂത്ത് കോൺഗ്രസ് വൈക്കത്ത് സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിത്രകാരൻകൂടിയായ 'ലീഡർ' കേരളത്തിന്റെ രാഷ്ട്രീയചിത്രം വരയ്ക്കുകയും അത് വീണ്ടും മാറ്റി വരയ്ക്കുകയുമാണ് ചെയ്തതെന്നും യേശുദാസൻ പറഞ്ഞു.


കരുണാകരനെ അനുസ്മരിച്ചു
(മെട്രൊ വാർത്ത, ഡിസംമ്പർ 24, 2011)

യൂത്ത് കോൺഗ്രസ് വൈക്കം ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ. കരുണാകരൻ ചരമവാർഷികാചരണം പ്രമുഖ കാർട്ടൂണിസ്റ്റ് യേശുദാസൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം അഡ്വ. വി.വി. സത്യൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ പി.എൻ. ബാബു, പി.കെ. ദിനേശൻ, മോഹൻ ഡി. ബാബു, നഗരസഭ അദ്ധ്യക്ഷ ശ്രീലത ബാലചന്ദ്രൻ, എം.ടി. അനിൽ കുമാർ, ബി. അനിൽ കുമാർ എന്നിവർ സംസാരിച്ചു.

December 18, 2011

Deshabhimani daily (November 26, 2011)


Deshabhimani daily (November 25, 2011)


Deshabhimani daily (November 24, 2011)


Deshabhimani daily (November 22, 2011)


Deshabhimani daily (November 18, 2011)


Deshabhimani daily (November 19, 2011)


Deshabhimani daily (November 18, 2011)


Deshabhimani daily (November 17, 2011)


Deshabhimani daily (October 25, 2011)


Deshabhimani daily (October 30, 2011)


Deshabhimani daily (October 29, 2011)


Deshabhimani daily (October 28, 2011)


Deshabhimani daily (October 26, 2011)


Deshabhimani daily (October 24, 2011)


Deshabhimani daily (October 23, 2011)


Deshabhimani daily (October 22, 2011)


Deshabhimani daily (October 20, 2011)


Deshabhimani daily (November 13, 2011)


Deshabhimani daily (November 11, 2011)


Deshabhimani daily (November 12, 2011)


Deshabhimani daily (November 1, 2011)


Deshabhimani daily (November 9, 2011)


December 1, 2011

കണ്ടംബെച്ചകോട്ടിന് അമ്പതുവയസ്സ്

 

മലയാളത്തിലെ ആദ്യത്തെ കളർചിത്രമായ കണ്ടംബെച്ചകോട്ടിന് അമ്പതുവയസ്സ്. ചരിത്രത്തിൽ ഇടം നേടിയ സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരിൽ ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞ കലാകാരന്മാരുടെ ഉറ്റ ബന്ധുക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ജേസി ഫൗണ്ടേഷൻ കൊച്ചിയിൽ സംഘടിപ്പിച്ച സുവർണ്ണജൂബിലി ആഘോഷം മലയാളത്തിന്റെ അഭിമാനമായ സംവിധായകൻ കെ.എസ്. സേതുമാധവൻ വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. സംവിധായകൻ കെ.എസ്. സേതുമാധവൻ, നിർമ്മാതാവും വിതരണക്കാരനുമായ ടി.ഇ. വാസുദേവൻ എന്നിവരെ കാർട്ടൂണിസ്റ്റ് യേശുദാസൻ പൊന്നാടചാർത്തി ജേസി ഫൗണ്ടേഷന്റെ പുരസ്കാരം നൽകി ആദരിച്ചു. (നവംബർ 2011)

November 11, 2011

November 9, 2011



കേരള ആർട് അക്കാദമിയുടെ പ്രഥമ പി.കെ. മന്ത്രി സ്മാരക അവാർഡ് കാർട്ടൂണിസ്റ്റ് യേശുദാസൻ ജോസഫ് വാഴക്കൻ എം.എൽ.എയിൽ നിന്നും ഏറ്റു വാങ്ങിയപ്പോൾ. മുഹമ്മദ് പുഴക്കര, ഒ.എം. ജോർജ്, ടി.എക്സ്. ജോയി, എ. മുഹമ്മദ് ബഷീർ, ടി.വി. പുരം രാജു, പായിപ്ര രാധാകൃഷ്ണൻ, കാർട്ടൂണിസ്റ്റ് ശത്രു എന്നിവർ സമീപം.

കാർട്ടൂണിസ്റ്റ് യേശുദാസന് അവാർഡ് സമ്മാനിച്ചു

കൊച്ചി: കേരള ആർട് അക്കാദമിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ് പി.കെ. മന്ത്രിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ പി.കെ. മന്ത്രി സ്മാരക അവാർഡ് കാർട്ടൂണിസ്റ്റ് യേശുദാസന് വാഴക്കുളം ജ്വാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മൂവാറ്റുപുഴ എം.എൽ.എ ജോസഫ് വാഴക്കൻ സമ്മാനിച്ചു.

കാർട്ടൂണിസ്റ്റ് ശത്രു അദ്ധ്യക്ഷനായിരുന്നു. മുൻ മൂവാറ്റുപുഴ മുൻസിപ്പൽ ചെയർമാൻ എ. മുഹമ്മദ് ബഷീർ, ജ്വാല പ്രെസിഡന്റ് ഒ.എം. ജോർജ്, മുഹമ്മദ് പുഴക്കര, ടി.എക്സ്. ജോയി, വ്യാസൻ ശ്രീചക്ര എന്നിവർ സംസാരിച്ചു.

പ്രശസ്ത പത്രപ്രവർത്തകൻ ടി.വി. പുരം രാജു, പ്രശസ്ത സാഹിത്യകാരൻ പായിപ്ര രാധാകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. രാവിലെ നടന്ന ബാലചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് കാർട്ടൂണിസ്റ്റ് യേശുദാസൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

November 1, 2011


കളമശ്ശേരി നിയോജകമണ്ഡലം ചന്ദ്രിക കാമ്പയിന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന് വരിസംഖ്യ നല്‍കി പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഉദ്ഘാടനം ചെയ്യുന്നു. പി.ബി. അബ്ദുള്‍ അസീസ്, ഐ.എം. അബ്ദുള്‍ റഹിമാന്‍, എം.പി. അബ്ദുള്‍ ഖാദര്‍ , വി.കെ. അബ്ദുള്‍ അസീസ്, വി.എ. അബ്ദുള്‍ മുത്തലിബ്, എം.പി. അഷറഫ് മൂപ്പന്‍, കെ.കെ. സുലൈമാന്‍, എം.കെ. പവിത്രന്‍, പി.എം. ഹാരീസ്, പി.എ. ഷാജഹാന്‍, എ.കെ.ബഷീര്‍ , പി.കെ. ഇബ്രാഹീം തുടങ്ങിയവര്‍ സമീപം.

വരയ്ക്കാന്‍ എളുപ്പമുള്ളവര്‍ മന്ത്രിമാരാകുന്നതില്‍ സന്തോഷം: യേശുദാസന്‍
(ചന്ദ്രിക, ഒക്ടോബര്‍ 30, 2011)

കളമശ്ശേരി: കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ വരയ്ക്കാന്‍ എളുപ്പമുള്ള മുഖമുള്ളവര്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരുമാകുന്നത് തന്നെ എന്നും സന്തോഷിപ്പിച്ചുണ്ടെന്ന് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍.

കളമശ്ശേരിയില്‍ ചന്ദ്രിക കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.കെ. നായാനാര്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചത് ഇതുകൊണ്ടാണ്. വി.കെ. ഇബ്രാഹിം കുഞ്ഞ് മന്ത്രിയാകണമെന്നും ആഗ്രഹിച്ചു. കാരണം അദ്ദേഹത്തിന്റെ മുഖവും വരയ്ക്കാന്‍ എളുപ്പമാണ്. സദസ്സിലേക്ക് ചിരിയും ചിന്തയും കോറിയിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു. 

കാര്‍ട്ടൂണിലേക്ക് പ്രഭാഷണം കടന്നപ്പോള്‍ അത് മുന്‍ മുഖ്യമന്ത്രി സി.എച്ചിലെത്തി. ഭരണാധികഅരിയെന്ന നിലയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൂടെ സി.എച്ചിനെ കടന്നാക്രമിക്കുമ്പോഴും അദ്ദേഹവുമായിട്ടുള്ള ബന്ധത്തിന് പോറലേറ്റില്ല. മറിച്ച് ബലപ്പെടുത്തുകയാണ് ചെയ്തത്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനും കലാകാരന്‍ എന്ന നിലയില്‍ അധികാരം നല്‍കാനും സി.എച്ച് എന്നും തയ്യാറായിരുന്നുവെന്നും തന്നെക്കുറിച്ചുള്ള കാര്‍ട്ടൂണുകള്‍ അദ്ദേഹം കൃത്യമായി സൂക്ഷിച്ചുവച്ചിരുന്നതായും യേശുദാസന്‍ അനുസ്മരിച്ചു.

സി.എച്ചിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ കാര്‍ട്ടൂണുകള്‍ വരച്ചിട്ടുള്ള പി.കെ. മന്ത്രിയുടെ പേരിലുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ ദിവസം ചന്ദ്രികയുടെ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യാനായതില്‍ ഏറെ സന്തോഷമുണ്ട്. സി.എച്ചിന്റെ കാലം കാലം മുതല്‍ താന്‍ ചന്ദ്രികയുടെ വരിക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

October 29, 2011


പ്രഥമ പി.കെ. മന്ത്രി സ്മാരക അവാര്‍ഡ് യേശുദാസന്


കൊച്ചി: കേരള ആര്‍ട് അക്കാദമിയുടെ പ്രഥമ പി.കെ. മന്ത്രി സ്മാരക അവാര്‍ഡിന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ തെരഞ്ഞെടുക്കപ്പെട്ടു.


ആറു പതിറ്റാണ്ടിലധികമായി കാര്‍ട്ടൂണ്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന യേശുദാസന്‍ മാധ്യമലോകത്തെ തലമുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റാണ്. പതിനായിരൊത്തൊന്നു രൂപയും പൊന്നാടയും ഫലകവുമാണ് അവാര്‍ഡ്. നവമ്പര്‍ ആറാം തീയതി ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് വാഴക്കുളം ജ്വാല ആഡിറ്റോറിയത്തില്‍ വച്ച് എക്സൈസ് മന്ത്രി ശ്രീ കെ. ബാബു അവാര്‍ഡ് സമ്മാനിക്കും.


അക്കാദമി ചെയര്‍മാന്‍ കാര്‍ട്ടൂണിസ്റ്റ് ശത്രു, വീക്ഷണം എക്സിക്യൂട്ടീവ് എഡിറ്റര്‍ ടി.വി. പുരം രാജു, അക്കാദമി വൈസ് ചെയര്‍മാന്‍ മുഹമ്മദ് പുഴക്കര, മുന്‍ മന്ത്രി പന്തളം സുധാകരന്‍ തുടങ്ങിയവര്‍ അറിയിച്ചു.

October 23, 2011

ഓര്‍മ്മയില്‍ ആ 'വലിയ കുട്ടി'
(കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍, ദേശാഭിമാനി, ഒക്ടോബര്‍ 23, 2011)

കൊച്ചി: കുട്ടി കാര്‍ട്ടൂണ്‍ രംഗത്തെ നാടന്‍ ശൈലിക്കാരനായിരുന്നു. പഞ്ചതത്രക്കഥകളിലൂടെയും പഴഞ്ചൊല്ലുലളിലൂടെയും പലപ്പോഴും കാര്‍ട്ടൂണുകള്‍ സൃഷ്ടിക്കാറുണ്ടായിരുന്നു. ചിലരുടെ കാര്‍ട്ടൂണുകള്‍ മനസ്സിലാക്കാന്‍ എന്‍സൈക്ലോപീഡിയയുടെ സഹായം വേണ്ടിവന്നപ്പോള്‍ തന്റെ നാടന്‍ ഹാസ്യകലാരംഗത്തേക്ക് കുട്ടി നമ്മെ പിടിച്ചുകയറ്റുമായിരുന്നു. സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ വളരെ വേഗത്തിലാണ് ഡല്‍ഹിയുടെ ഹൃദയം പിടിച്ചെടുത്തത്.

ഡല്‍ഹി മലയാളികള്‍ക്ക് കുട്ടിയെ ഏറെ പ്രിയമായിരുന്നു. സാംസ്കാരികരംഗത്ത് അദ്ദേഹം ഡല്‍ഹി മലയാളികള്‍ക്ക്‌വേണ്ടി ചെയ്ത സേവനങ്ങള്‍ മഹത്തരമാണ്. ഡല്‍ഹിയിലെത്തുന്ന കാര്‍ട്ടൂണിസ്റ്റുകളെ വെള്ളവസ്ത്രം ധരിക്കുന്നവരാക്കിമാറ്റുവാന്‍ ശ്രമിച്ചത് കുട്ടിയാണ്. കേരളവര്‍മ്മയും ഒ വി വിജയനും പ്രകാശും ആ പാത പിന്തുശടര്‍ന്നു. 

ഹോങ്കോങ്ങിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റായിരുന്ന ജാസ് ആയിരുന്നു ഈ കാര്യത്തില്‍ കുട്ടി ഗുരു. തടിച്ച നിബ്ബുള്ള പേനകള്‍ കൊണ്ട് വരയ്ക്കുന്ന ചെറിയ വെള്ളപേപ്പറിലുള്ള അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ എല്ലാം തന്നെ രാഷ്ട്രീയനേതാക്കളുടെ മനസ്സിലെ മാന്തിക്കീറുമായിരുന്നു. ഡല്‍ഹിയിലെത്തുന്ന പുതിയ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് അദ്ദേഹം എപ്പോഴും കൊച്ചു ഗുരുവായിരുന്നു.

1963ല്‍ ശങ്കേഴ്സ് വീക്കിലിയില്‍ ഞാന്‍ ചേര്‍ന്നപ്പോള്‍ ഉപദേശിക്കാനും സഹായിക്കാനുമായി ഡ്രോയിംഗ് ബോര്‍ഡിന്റെ പിന്നിലെത്തുന്ന കുട്ടിയെ ഇന്നും സ്നേഹത്തോടെ ഓര്‍ക്കുന്നു. പൊക്കം കുറഞ്ഞ കാര്‍ട്ടൂണിസ്റ്റായ കുട്ടി പൊക്കം കുറഞ്ഞ എന്നെ നോക്കി മുമ്പ് പറയുമായിരുന്നു: "കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് അത്ര വലിയ പൊക്കം പാടില്ല". ആരെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇത് പറഞ്ഞതെന്ന് എനിക്കറിയില്ല. ആ വലിയ 'കുട്ടി'യുടെ മധുരിക്കുന്ന ഓര്‍മ്മകള്‍ക്ക്മുന്നില്‍ ഞാന്‍ തലകുനിക്കുന്നു.

October 17, 2011

October 4, 2011

October 3, 2011

September 28, 2011

Deshabhimani (Sept 28, 2011)


September 27, 2011

September 24, 2011

September 21, 2011

September 18, 2011