October 23, 2012

കഥാപാത്രങ്ങൾ ഇതുവരെ...


മാന്യ മിത്രമേ,
പ്രശസ്ത് കാർട്ടൂണിസ്റ്റ് ശ്രീ. യേശുദാസന്റെ ജീവിതത്തെയും കഥാപാത്രങ്ങളെയും സംബന്ധിച്ച സരസവും സമഗ്രവുമായ ഒരു പഠനഗ്രന്ഥം രചന ബുക്സ് പ്രസിദ്ധീകരിക്കുന്നു - കഥാപാത്രങ്ങൾ ഇതുവരെ. ശ്രീ. എസ്. മോഹനചന്ദ്രനാണ് രചയിതാവ്.

മലയാളത്തിലെ ചിരഞ്ജീവികളായ നിരവധി കാർട്ടൂൺ കഥാപാത്രങ്ങളുടെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ പ്രകാശന
കർമ്മം 2012 ഒക്ടോബർ 26 വെള്ളിയാഴ്ച വൈകിട്ട് 4:30ന് കടപ്പാക്കട സ്പോർട്സ് ക്ലബും രചന ബുക്സും ചേർന്ന് നിർവ്വഹിക്കുന്നു. കൊല്ലത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ അവിസ്മരണീയമായ ഈ ചടങ്ങിലേക്ക് താങ്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.

സ്നേഹാദരപൂർവ്വം,
ആർ.എസ്. ബാബു
സെക്രട്ടറി, കടപ്പാക്കട സ്പോർട്സ് ക്ലബ്

കെ. ഭാസ്കരൻ
രചന ബുക്സ്

കാര്യപരിപാടി
സ്വാഗതം: കെ. ഭാസ്കരൻ (രചന ബുക്സ്)
അദ്ധ്യക്ഷപ്രസംഗം: ശ്രീ. തെങ്ങമം ബാലകൃഷ്ണൻ (പ്രസിഡെന്റ്, കടപ്പാക്കട സ്പോർട്സ് ക്ലബ്)
ഉദ്ഘാടനം, പുസ്തകപ്രകാശനം: ശ്രീ. ഷിബു ബേബിജോൺ
പുസ്തകസ്വീകരണം, മുഖ്യപ്രഭാഷണം: ശ്രീ. എൻ. പീതാംബരക്കുറുപ്പ് എം.പി
അബുഭവപ്രഭാഷണം: ശ്രീ. യേശുദാസൻ
ആശംസാപ്രഭാഷണം: ഡോ. ബി.എ. രാജാകൃഷ്ണൻ, ശ്രീ. ആർ.എസ്. ബാബു
കൃതജ്ഞത: ശ്രീ. എസ്. മോഹനചന്ദ്രൻ
"ദി ലീഡർ" ഡോക്യുമെന്ററി പ്രദർശനം

October 9, 2012

എംജിഒസിഎസ്എം പ്രതിഭാ സംഗമം (2012 ഒക്ടോബർ 6)

മലങ്കര കാതോലിക്കേറ്റ് ശ്താബ്ദി ആഘോഷങ്ങളുടെ ഭാഗമായി എംജിഒസിഎസ്എം നടത്തിയ പ്രതിഭാസംഘമത്തിൽ ഗീവർഗീസ് മാർ കൂറിയോസ് തിരുമെനി കാർട്ടൂണിസ്റ്റ് യേശുദാസന് അവാർഡ് നൽകുന്നു.


കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ (എംജിഒസിഎസ്എം) ആഭിമുഖ്യത്തിൽ കാതോലിക്കേറ്റ് ശ്താബ്ദിയുടെ ഭാഗമായി വിവിധ രംഗങ്ങളിൽ മികവു തെളിയിച്ച സഭാംഗങ്ങളെ ആദരിച്ചു. പ്രതിഭാസംഗമം, വിദ്യാർഥികൾക്ക് അവാർഡ് ദാനം, നാല്പത് ഭവനരഹിതർക്കു ഭവനനിർമ്മാണ സഹായനിധി വിതരണം, സഭാചരിത്ര ഡോക്യുമെന്ററി പ്രകാശനം, എന്നിവ നടന്നു. എംജിഒസിഎസ് കുവൈത്തുമായി സഹകരിച്ചായിരുന്നു ഭവനനിർമ്മാണ സഹായനിധി വിതരണം.

ഗീവർഗീസ് മാർ കൂറിയോസ്, ഡോ. സഖറിയാസ് മാർ തെയോഫിയോസ് എന്നിവർ സഹായനിധി വിതരണം ചെയ്തു. അക്കൗണ്ടന്റ് ജനറൽ ഡോ. ബിജു ജേക്കബ്ബ് പ്രസംഗിച്ചു. സഭാദർശന സെമിനാറിനു വൈദിക സെമിനാരി പ്രിൻസിപ്പൽ ഡോ. ജേക്കബ്ബ് കുര്യൻ നേതൃത്വം നൽകി.

October 5, 2012

യേശുദാസ് ആദരിക്കൽ (2012 ഒക്ടോബർ 4)


കാർട്ടൂൺ അക്കാദമി സംഘടിപ്പിച്ച ഗാനഗന്ധർവൻ യേശുദാസിനെ ആദരിക്കൽ ചടങ്ങിൽചെച്ച് നടന്ന "108 യേശുദാസ് കാരിക്കേച്ചർ" പുസ്തകപ്രകാശന ചടങ്ങിൽ കാർട്ടൂണിസ്റ്റ് യേശുദാസൻ പ്രസംഗിക്കുന്നു. ടി. കലാധരൻ (പെയിന്റർ), പ്രസന്നൻ ആനിക്കാട് (കാർട്ടൂൺ അക്കാദമി ചെയർമാൻ), ഗാനഗന്ധർവൻ യേശുദാസ്, സജ്ജീവ് ബാലകൃഷ്ണൻ (കാർട്ടൂണിസ്റ്റ്) എന്നിവർ സമീപം.




























മാതൃഭൂമി, ഒക്ടോബർ 2, 2012

October 3, 2012

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ യൂത്ത് ഫെസ്റ്റിവൽ








കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ സംഘടിപ്പിച്ച 2012 യൂത്ത് ഫെസ്റ്റിവൽ കാർട്ടൂണിസ്റ്റ് യേശുദാസൻ സെപ്തംബർ ഒൻപതാം തീയതി ഉത്ഘാടനം ചെയ്തപ്പോൾ. സിന്ധു കെ.ടി (ഹെഡ്മിസ്ട്രസ്), ജോയ് വർഗ്ഗീസ് കാഞ്ഞിരവേലിൽ (പി.ടി.എ പ്രസിഡന്റ്), പി.പി. മിനിമോൾ (പ്രിൻസിപ്പാൾ), എൽദോ ജോസഫ് എന്നിവർ ചിത്രത്തിൽ.