March 20, 2012

March 14, 2012

ലൂര്‍ദ് ആശുപത്രിയില്‍ കിഡ്നിദിനം ആചരിച്ചു




ലൂര്‍ദ് ആശുപത്രിയില്‍ കിഡ്നിദിനം ആചരിച്ചു
(ദീപിക, മാര്‍ച്ച് 8, 2012)

കൊച്ചി: ലോക കിഡ്നിദിനാചരണത്തിന്റെ ഭാഗമായി ലൂര്‍ദ് ആശുപത്രിയില്‍ സംഘടിപ്പിച്ച ബോധവര്‍ക്കരണയോഗം കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. നെഫ്രോളൊജി ഡിപ്പാര്‍ട്മെന്റ് മേധാവി ഡോ. ബിനു ഉപേന്ദ്രന്‍ കിഡ്നി രോഗപ്രതിരോധത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. പോള്‍ പുത്തൂരാന്‍, ഡയറക്ടര്‍ ഫാ. സാബു നെടുനിലത്ത് എന്നിവര്‍ പ്രസംഗിച്ചു.

March 12, 2012

ഫെഡറല്‍ ബാങ്ക് "ദൃശോത്സവം രണ്ടായിരത്തി പന്ത്രണ്ട്"




രണ്ടായിരത്തി പന്ത്രണ്ട് ഫെബ്രുവരി ഇരുപത്തിയാറാം തീയതി നടന്ന ഫെഡറല്‍ ബാങ്ക് "ദൃശോത്സവം" ചടങ്ങില്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസനെ ആദരിച്ചപ്പോള്‍...

February 26, 2012

February 5, 2012

"വരയിലെ ലീഡർ" പുസ്തകം ലഭ്യത


യേശുദാസന്റെ "വരയിലെ ലീഡർ" പുസ്തകം ഇപ്പോൾ ലഭ്യമാണ്. വില ഇരുനൂറ്റിയമ്പതു രൂപ. പ്രസിദ്ധീകരിച്ചിരിക്കുന്നത്: ടി.ബി.എസ് ബുക്സ്, കോഴിക്കോട്. വെബ്: http://www.tbsbook.com/

December 24, 2011





ലീഡറുടെ സൃഷ്ടികൾ ലേലം ചെയ്തതത് ദു:ഖകരം: കാർട്ടൂണിസ്റ്റ് യേശുദാസൻ
(മാതൃഭൂമി, ഡിസംമ്പർ 24, 2011)

വൈക്കം: കെ. കരുണാകരൻ വരച്ച ചിത്രങ്ങൾ ലേലം ചെയ്യാൻ സർക്കാർ കൂട്ടുനിന്നത് ദു:ഖകരമാണന്ന് കാർട്ടൂണിസ്റ്റ് യേശുദാസൻ പറഞ്ഞു. ആ ചിത്രങ്ങൾ ഏറ്റെടുത്ത് കേരള ലളിതകലാ അക്കാദമിയിൽ സംരക്ഷിക്കുകയായിരുന്നു വേണ്ടത്. യൂത്ത് കോൺഗ്രസ് വൈക്കത്ത് സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിത്രകാരൻകൂടിയായ 'ലീഡർ' കേരളത്തിന്റെ രാഷ്ട്രീയചിത്രം വരയ്ക്കുകയും അത് വീണ്ടും മാറ്റി വരയ്ക്കുകയുമാണ് ചെയ്തതെന്നും യേശുദാസൻ പറഞ്ഞു.


കരുണാകരനെ അനുസ്മരിച്ചു
(മെട്രൊ വാർത്ത, ഡിസംമ്പർ 24, 2011)

യൂത്ത് കോൺഗ്രസ് വൈക്കം ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ. കരുണാകരൻ ചരമവാർഷികാചരണം പ്രമുഖ കാർട്ടൂണിസ്റ്റ് യേശുദാസൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം അഡ്വ. വി.വി. സത്യൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ പി.എൻ. ബാബു, പി.കെ. ദിനേശൻ, മോഹൻ ഡി. ബാബു, നഗരസഭ അദ്ധ്യക്ഷ ശ്രീലത ബാലചന്ദ്രൻ, എം.ടി. അനിൽ കുമാർ, ബി. അനിൽ കുമാർ എന്നിവർ സംസാരിച്ചു.