October 5, 2012

യേശുദാസ് ആദരിക്കൽ (2012 ഒക്ടോബർ 4)


കാർട്ടൂൺ അക്കാദമി സംഘടിപ്പിച്ച ഗാനഗന്ധർവൻ യേശുദാസിനെ ആദരിക്കൽ ചടങ്ങിൽചെച്ച് നടന്ന "108 യേശുദാസ് കാരിക്കേച്ചർ" പുസ്തകപ്രകാശന ചടങ്ങിൽ കാർട്ടൂണിസ്റ്റ് യേശുദാസൻ പ്രസംഗിക്കുന്നു. ടി. കലാധരൻ (പെയിന്റർ), പ്രസന്നൻ ആനിക്കാട് (കാർട്ടൂൺ അക്കാദമി ചെയർമാൻ), ഗാനഗന്ധർവൻ യേശുദാസ്, സജ്ജീവ് ബാലകൃഷ്ണൻ (കാർട്ടൂണിസ്റ്റ്) എന്നിവർ സമീപം.




























മാതൃഭൂമി, ഒക്ടോബർ 2, 2012

October 3, 2012

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ യൂത്ത് ഫെസ്റ്റിവൽ








കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ സംഘടിപ്പിച്ച 2012 യൂത്ത് ഫെസ്റ്റിവൽ കാർട്ടൂണിസ്റ്റ് യേശുദാസൻ സെപ്തംബർ ഒൻപതാം തീയതി ഉത്ഘാടനം ചെയ്തപ്പോൾ. സിന്ധു കെ.ടി (ഹെഡ്മിസ്ട്രസ്), ജോയ് വർഗ്ഗീസ് കാഞ്ഞിരവേലിൽ (പി.ടി.എ പ്രസിഡന്റ്), പി.പി. മിനിമോൾ (പ്രിൻസിപ്പാൾ), എൽദോ ജോസഫ് എന്നിവർ ചിത്രത്തിൽ.

September 16, 2012

എ.ഐ.ടി.യു.സി: ഫോട്ടോ പ്രദർശനം

എ.ഐ.ടി.യു.സി: ആൾ ഇന്ത്യ ഫിഷ് വർക്കേഴ്സ് ഫെഡറേഷൻ മൂന്നാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം ടൗൺ ഹാളിൽ വെച്ച് സെപ്തംബർ 8, 2012 ന് നടത്തിയ ഫോട്ടോ പ്രദർശനം കാർട്ടൂണിസ്റ്റ് യേശുദാസൻ ഉദ്ഘാടനം ചെയ്തപ്പോൾ. എ.ഐ.ടി.യു.സി പ്രസിഡന്റ് ശ്രീ. പി. രാജു (മുൻ എം.എൽ.എ), ശ്രീ. കെ.കെ. അഷറഫ് (ചെയർമാൻ), ശ്രീ. എ.എസ്. കണ്ണൻ (മുൻ എം.എൽ.എ, തമിഴ്നാട്); ശ്രീ. ടി.എ. ആഞ്ചലോസ് (സംസ്ഥാന പ്രസിഡന്റ്) എന്നിവർ സമീപം.



August 14, 2012

August 9, 2012

കാർട്ടൂണിസ്റ്റ് ശങ്കറിന്റെ നൂറ്റിപ്പത്താം ജന്മദിനാഘോഷം (2012 ജൂലായ് 31)

കാർട്ടൂണിസ്റ്റ് ശങ്കറിന്റെ നൂറ്റിപ്പത്താം ജന്മദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നിൽ നടന്ന അനുസ്മരണസമ്മേളനത്തിൽ ശങ്കറിനെക്കുറിച്ച് സുധീർനാഥ് എഡിറ്റ് ചെയ്ത പുസ്തകം ബഹു.സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ.കെ.സി. ജോസഫ് കാർട്ടൂണിസ്റ്റ് യേശുദാസന് നൽകി പ്രകാശനം ചെയ്യുന്നു. കാർട്ടൂണിസ്റ്റ് ടോംസ്; കാർട്ടൂണിസ്റ്റ് സുഥീർ നാഥ്;  കെ. മുരളീധരൻ എം.എൽ.എ; കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ എന്നിവർ സമീപം.


കാർട്ടൂണിസ്റ്റ് ശങ്കറിന്റെ നൂറ്റിപ്പത്താം ജന്മദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നിൽ നടന്ന അനുസ്മരണസമ്മേളനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി കാർട്ടൂൺ വരച്ച് ഉദ്ഘാടനം ചെയ്യുന്നു. ബഹു. സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ.കെ.സി. ജോസഫ്; കെ. മുരളീധരൻ എം.എൽ.എ; കാർട്ടൂണിസ്റ്റ് യേശുദാസൻ; കാർട്ടൂൺ അക്കാദമി ചെയർമാൻ കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട് എന്നിവർ സമീപം.




June 18, 2012

Honoring Toms and Seeri (June 17, 2012)


















Bringing Cheer With Their Strokes
(The Hindu, June 18, 2012)
Renowned cartoonists S Sukumaran Potti and M. K. Seeri were honoured at a function organised by Kerala Cartoon Academy in association with Sayahna Kairali and Tamasha Publications here on Sunday. Minister for Culture KC Joseph inaugurated the function and honoured Mr. Sukumaran while Minister for Excise K. Babu honoured Mr. Seeri.

Addressing the gathering, Mr. Sukumaran—better known as cartoonist Sukumar—said he had a penchant for drawing caricatures since childhood and that he had mastered the art of cartooning at his home. All those strokes have, perhaps, not gone waste after all, he said.

Sukumar's ability to find humour, in his inimitable style, not only in political pot boilers, government policies, public and social happenings but also in mundane activities of life made people look forward to his cartoons and columns for about half a century. Alluding to the controversial cartoon that recently created a stir in both houses of Parliament, Sukumar said cartoons are generally disliked by the people in power. Sankar's cartoon of the snail is perhaps most applicable in today's situations as nothing seems to be happening in the government administration, he said.


Cartoonist M. K. Seeri, in his reply speech, said it was a teacher's guidance that made him take to drawing and later to caricatures and cartoons. He said he realised cartooning was his vocation and that there was no looking back after his cartoon appeared in the Manorama Weekly in 1962. He said he continues to be a guide and teacher to a number of students even now after 50 years in the field and that he is inspired by the works of a lot of people in the field. Cartoonist Yesudasan, the main speaker on the occasion, reminisced his formative years and spoke about the various tools that cartoonists use to evolve their style.

He said the Academy has been seeking its own house for nearly 30 years and it should have its own programme and club it with Lalita Kala Akademi. Cartoons give food for thought, said senior cartoonist Toms of the Boban and Molly fame. Brushing aside the claim by politicians that they enjoy daily cartoons, Toms said he had his tryst with a legal battle when the former Chief Minister K. Karunakaran dragged him to court over his cartoons. Mr. Joseph said criticism with humour was an unparalleled art. Mr. Babu spoke about the corrective measures a cartoon can inspire. Poet Chemmanam Chacko; writer K. L. Mohana Varma; Charles Diaz, MP; Mayyattil Satyan of Samanvaya Samskarika Sadas, Cherai; Balachandran, former chairman, Kerala Cartoon Academy; and cartoonist Sudhirnath were among those who spoke at the function.





Bhima Event (Alleppey, June 17, 2012)


May 27, 2012

സാംബശിവന്‍ സ്മാരക അവാര്‍ഡ് യേശുദാസന് സമ്മാനിച്ചു (June 1, 2012)




The leading cultural association KALA-Kuwait conducted the main programme for the year 2012 Thathwamazi in a very impressive manner. The progamme was dedicated to the glorious memories of late Dr. Sukumar Azhikode, the great orator, scholar and humanitarian of Kerala. 


The guests and dignitaries were welcomed by traditional lamps with floral decorations and ‘chenda melam’, followed by the display of KALA emblem ‘Girl with Lamp’. Thereafter the inaugural function was précised over by KALA president K. Vinod while Saji Thomas Mathew, Gen Secretary welcomed.


Indian Embassy first secretary and distinguished guest Hon. Vidhu P Nair inaugurated Thathwamazi. Chief Guest V.V Dakshina Moorthy, the KALA Trust chairman handed over the Sambasivan Memorial KALA-Trust award for the year 2012 to world famous cartoonist Yesudasan. While addressing, Mr. Moorthy narrated the socio-political situation of Kerala. Further he formally inaugurated the yearly Free Malayalam Education Programme of KALA, for the 22nd year. He narrated the importance of mother tongue and its relevance in the current scenario. Replying on the occasion, Yesudasan enthralled the audience with his unique style of oration. Malayalam Education Programme organizing committee General Convener J Albert presented a brief report on the programme.


The multi-colour souvenir on the occasion was handed over to the Gulf Mart General Manager Mr. T.A Ramesh by souvenir committee convener J.Saji and he released the same by handing over the first copy to the famous singer of Kerala, Kallara Gopan. Thereafter, V.V. Dakshinamoorthy released the Identity Card for KALA-Members by handing over the first IC Card to P.R Babu.


Shyamala Narayanan, Vanithavedi General Secretary, master Aravind of Balavedi, Hilal of IOC, Basheer Batha of KKMCC, John Mathew, Malayil Moosa Koya, Raghunathan Nair, Sanal of 98.4 UFM Station Head and Balakalamela Gen Convener Naganadhan felicitated the function.


Benji Benson Memorial Rolling Trophy to the school with maximum points scored for KALA Balakamela-2012 conducted on 27 April and May 4, 2012 was received by Hon Principal of Bharathiya Vidyabhavan accompanied by teachers and students from KALA-trust Chairman VV Dakshina Moorthy. It is specially to be mentioned that BVS bagged the Benji Benson Rowling trophy for the 4th consecutive time. Well known Cartoonist Yesudasan handed over the trophies for Kalaprathibha Prathik Pratheesh and KALA-Thilakam Sheethal Rajeev Menon. Thereafter the individual trophies of Balakalamela winners were distributed.


The inaugural function concluded with the vote of thanks by programme committee general convener T.V Hikmath, followed by the display of several cultural items such as Mohiniyattam, Folk dance, Group dance, Skit, inspiring group song with the theme of National integration. The high light of the programme was the Drama enacted by the arts wing of KALA. The audience were enthralled by the nostalgic, memorable and melodious songs by famous artists from Kerala, Kallara Gopan, Preetha Kannan and troop.




കുവൈത്ത് കലാട്രസ്റ്റ് -സാംബശിവന്‍ സ്മാരക അവാര്‍ഡ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന് സമ്മാനിച്ചു
കുവൈത്ത്: പന്ത്രണ്ടാമത് കലാട്രസ്റ്റ്- സാംബശിവന്‍ സ്മാരക പുരസ്കാരം കലാ ട്രസ്റ്റ് ചെയര്‍മാന്‍ വി വി ദക്ഷിണാമൂര്‍ത്തി പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന് സമ്മാനിച്ചു. അബ്ബാസിയ സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്റെ (കല) 34-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ "തത്വമസി" ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. "കല"യുടെ സൗജന്യ മാതൃഭാഷാ പഠനപദ്ധതിയുടെ ക്ലാസുകളുടെ ഉദ്ഘാടനം വി വി ദക്ഷിണാമൂര്‍ത്തി നിര്‍വഹിച്ചു. തത്വമസി സുവനീര്‍ ഗള്‍ഫ്മാര്‍ട്ട് കണ്‍ട്രി ഹെഡ് രമേഷ് സുവനീര്‍ കമ്മിറ്റി കണ്‍വീനര്‍ ജെ സജിയില്‍നിന്ന് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. കലയുടെ അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം പി ആര്‍ ബാബുവിന് കാര്‍ഡ് നല്‍കി വി വി ദക്ഷിണാമൂര്‍ത്തി നിര്‍വഹിച്ചു. സാംസ്കാരിക സമ്മേളനം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വിധു പി നായര്‍ ഉദ്ഘാടനം ചെയ്തു. കല പ്രസിഡന്റ് കെ വിനോദ് അധ്യക്ഷനായി. മാധ്യമവിഭാഗം സെക്രട്ടറി ബിനീഷ് കെ ബാബു, മാതൃഭാഷാ ജനറല്‍ കണ്‍വീനര്‍ ജെ ആല്‍ബര്‍ട്ട്, ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു എന്നിവര്‍ സംസാരിച്ചു.


തിരുവനന്തപുരം: കുവൈത്ത്   കലാ ട്രസ്റ്റിന്റെ ഈ വർഷത്തെ വി സാംബശിവൻ പുരസ്കാരം പ്രശസ്ത കാർട്ടൂണിസ്റ്റ്  യേശുദാസന്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന  അവാർഡ്  വെള്ളിയാഴ്ച കുവൈത്തിൽ നടക്കുന്ന  ചടങ്ങിൽ സമ്മാനിക്കുമെന്ന്  ട്രസ്റ്റ്  ചെയർമാൻ വി.വി. ദക്ഷിണാമൂർത്തി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വരകളിലൂടെ മലയാളിയെ നേരും നർമവും അനുഭവിപ്പിച്ച  മഹാനായ  കാർട്ടൂണിസ്റ്റാണ്  യേശുദാസനെന്ന്  ജൂറി വിലയിരുത്തി. കാർട്ടൂൺ ജനപ്രിയമാക്കാൻ അതുല്യ സംഭാവന നൽകിയ  യേശുദാസൻ അരനൂറ്റാണ്ടിലേറെയായി ഈ   രംഗത്തെ നിറസാന്നിദ്ധ്യമാണ്. ശക്തമായ  സാമൂഹ്യവിമർശം കാർട്ടൂണിലൂടെ പ്രതിഫലിപ്പിച്ച്  മലയാള മനസ്സുകളിൽ ചിന്തയും ചിരിയും പ്രദാനം ചെയ്യുന്നതാണ്  അദ്ദേഹത്തിന്റെ സൃഷ്ടികളെന്ന്  ജൂറി വിലയിരുത്തി.  വി.വി. ദക്ഷിണാമൂർത്തി അധ്യക്ഷനും കെ. മോഹനൻ, എം.പി. അച്യുതൻ, ലെനിൻ രാജേന്ദ്രൻ എന്നിവരടങ്ങിയ  ജൂറിയാണ്  അവാർഡ്  ജേതാവിനെ തെരഞ്ഞെടുത്തത്.

ട്രസ്റ്റ്  ജനറൽ സെക്രട്ടറി മധു ഇളമാട്, ട്രഷറർ എ. സജീവൻ, മുൻ സെക്രട്ടറി ആർ. രമേശ് എന്നിവരും വാർത്താസമ്മേളത്തിൽ പങ്കെടുത്തു.


Trivandrum, May 31, 2012: Kuwait Kala Trust's V Sambasivan Memorial Award to be presented to cartoonist Yesudasan. The award consisting of a cash prize of Rs 25,000 and a plaque will be presented to him at a function organised in Kuwait on June 1, 2012, informed VV Dakshinamurthy, the Trust Chairman. 

The award committee observed that "Yesudasan is one of the finest cartoonists who made Malayalis experience both truth and humour through his social and political criticism. He succeeded in making cartoon a popular art through his efforts in the last five decades." Cartoonist Yesudasan was selected for this award by a committee comprising of VV Dakshimamurthy, K Mohanan, MP Achyuthan, Lenin Rajendran. The press meet at Trivandrum Press Club was attended by Madhu Elamaad, Treasurer A Sajeevan, and the former secretary of the organisation R Ramesh.





May 26, 2012

ബാലജനയോഗ പഠനക്ലാസ് (26 മേയ് 2012)

























എസ്.എന്‍.ഡി.പി യോഗം ശാഖാ നമ്പര്‍ 4679 ന്റെ (നെട്ടൂര്‍ നോര്‍ത്ത്) നേതൃത്വത്തില്‍ സംഘടിപ്പിച്ച ബാലജനയോഗ പഠനക്ലാസ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ 26 മേയ് 2012ന് ഉത്ഘാടനം ചെയ്യുന്നു.

May 15, 2012

സെന്റ് ജോർജ്ജ് പള്ളി സുവർണ്ണജൂബിലി (മേയ്  6, 2012)




വികാരി എൽദോ ഏലിയാാസ്, ഡോ. കെ.എസ്. രാധാകൃഷ്ണൻ, അങ്കമാലി ഭദ്രാസനാധിപർ അഭി. യൂഹോനാൻ മാർ പോളികാർപ്പോസ്  തിരുമേനി, പരി. മോറാൻ മോർ ബസ്സേലിയോസ്  മാർത്തോമ്മാ പൗലോസ്  ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമനസ്സ്, കാർട്ടൂണിസ്റ്റ്  യേശുദാസൻ, കളമശ്ശേരി മുൻസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ, എച്ച്.എം.ടി ജനറൽ മാനേജർ കെ.കെ. ബാലചന്ദ്രൻ എന്നിവർ വേദിയിൽ.



സെന്റ് ജോർജ്ജ്പള്ളി സുവർണ്ണജൂബിലി ലോഗോ പ്രകാശ നം കാർട്ടൂണിസ്റ്റ്  യേശുദാസൻ മേയ്  6, 2012ന്  നിർവ്വഹിക്കുന്നു. സമീപം വികാരി എൽദോ ഏലിയാാസ്, ട്രസ്റ്റ്  ബാബു വി. മാത്യു എന്നിവർ സമീപം.


സെന്റ് ജോർജ്ജ്  ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ ഉപഹാരം കാർട്ടൂണിസ്റ്റ്  യേശുദാസന്  അഭി. യൂഹോനാൻ മാർ പോളികാർപ്പോസ്  തിരുമേനി സമ്മാനിക്കുന്നു.

April 22, 2012

അവയവദാനം മഹത്തരം (ഏപ്രിൽ 20, 2012)


"മരണാനന്തരം" എന്ന  സി.ഡിയുടെ പ്രകാശനകർമ്മം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കുന്നു. സിബി മലയിൽ, കാർട്ടൂണിസ്റ്റ് യേശുദാസൻ, കൊച്ചൗസേപ്പ്  ചിറ്റിലപ്പള്ളി, സംവിധായകൻ ജോയ്  മാത്യു, ആരിഫ്  എം.എൽ.എ  എന്നിവർ വേദിയിൽ.









"മരണാനന്തരം"  സി.ഡിയുടെ പ്രദർശനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീക്ഷിക്കുന്നു.


കൊച്ചി: മറ്റുള്ളവരുടെ വേദനകളും വിഷമങ്ങളും ഉൾക്കൊള്ളാൻ സമൂഹം തയ്യാറാകണമെന്ന്  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഗസ്റ്റ് ഹൗസിൽ നടന്ന  അവയവദാനത്തിന്റെ മഹത്വത്തെക്കുറിച്ച്  പ്രതിപാദിക്കുന്ന  'മരണാനന്തരം' എന്ന  ഹ്രസ്വചിത്രത്തിന്റെ പ്രകാശനോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവരെ സഹായിക്കുന്നതിന്  സ്വയം മുന്നോട്ടിറങ്ങിയ  കൊച്ചൗസേപ്പ്  ചിറ്റിലപ്പള്ളിയെ പോലുള്ളവർ സമൂഹത്തിന്  മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ സ്വിച്ച്  ഓൺ കർമ്മം സിബി മലയിൽ നിർവ്വഹിച്ചു. ജോയ്  കെ. മാത്യു സംവിധാനം ചെയ്ത മരണാനന്തരത്തിൽ എം.എൽ.എമാരായ  എ.എം. ആരിഫ്, ജോസ്  തെറ്റയിൽ, വ്യവസായി കൊച്ചൗസേപ്പ്  ചിറ്റിലപ്പള്ളി, കവിയൂർ പൊന്നമ്മ  എന്നിവരും മൂന്ന്  മിന്നിട്ട് ചിത്രത്തിൽ വേഷമിടുന്നു. ലോകമെങ്ങുമുള്ള   തീയേറ്ററുകളിലൂടെയും സർക്കാർ സഹായത്തോടെ പൊതുസ്ഥലങ്ങളിലൂടെയും ചിത്രം പ്രദർശിപ്പിക്കാനാണ്  സംഘാടകർ ലക്ഷ്യമിടുന്നത്.

ചടങ്ങിൽ കാർട്ടൂണിസ്റ്റ്  യേശുദാസൻ, ജെ.ജെ. കുറ്റിക്കാട്, ചന്ദ്രിക  എഡിറ്റർ നവാസ്  പൂനൂർ, സെബി ബാസ്റ്റിൻ, സംവിധായകൻ ജോഷി മാത്യു എന്നിവരും പങ്കെടുത്തു.

April 19, 2012

"തകഴി ജന്മശതാബ്ദി" (2012 ഏപ്രിൽ 17)

Life and Work of Cartoonist Yesudasan: www.yesudasan.info

തകഴി ശിവശങ്കരപ്പിള്ളയെന്ന  പച്ചമനുഷ്യനോടൊപ്പം പങ്കിട്ട ഓർമ്മകൾ പങ്കിട്ട അനുഭവങ്ങൾ ഓർത്തെടുത്ത   അദ്ദേഹത്തിന്റെ സമകാലികരും കുടുംബാംഗളും തിരിച്ചുനടന്നു. തകഴിയുടെ നൂറാം ജന്മദിനത്തിൽ ശങ്കരമംഗലം തറവാട്ടുമുറ്റത്തായിരുന്നു കുടുംബസംഗമം.

കാർട്ടൂണിസ്റ്റ്  യേശുദാസൻ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. തകഴി സ്മാരക സമിതി ചെയർമാൻ പ്രൊഫ. തകഴി ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. തകഴിയുടെ മക്കളായ  രാധമ്മ, ഡോ. എസ്. ബാലകൃഷ്ണൻ നായർ, ജാനമ്മ, ഓമന, കനകം, മരുമക്കളായ  ഡോ. ഗോപിനാഥൻ നായർ, പ്രൊഫ. ജയശ്രി, കുടുംബാംഗളായ  ഡോ. രേഷ്മ, അംശുതോഷ് മിശ്ര എന്നിവരും പ്രൊഫ. പി.ആർ ദാസ്, ആശ്രമം ചെല്ലപ്പൻ, കാർത്തികേയൻ നായർ, പരമേശ്വരൻ നായർ, ശ്രീധരക്കുറുപ്പാശാൻ, ഗ്രിഗറി, ദേവദാസ്  തുടങ്ങിയവരും പങ്കെടുത്തു. തകഴിയുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.

ഓസ്ട്രേലിയയിലുള്ള   തകഴിയുടെ ചെറുമകൻ ഡോ. രാജ് നായർ അപ്പൂപ്പനെക്കുറിച്ചെഴുതുയ  ഓർമ്മക്കുറിപ്പ്  അഡ്വ. ആർ. സനൽകുമാർ വായിച്ചു. ഡോ. രാജ് നായരുടെ 'കാഴ്ച വസ്തുക്കൾ' എന്ന  ഡോക്യുമെന്ററിയുടെ പ്രദർശനവും ഉണ്ടായിരുന്നു. തകഴിയുടെ പിറന്നാൾ സദ്യയും നടന്നു. വി.എം. സുധീരനാണ്  ആദ്യം സദ്യ വിളമ്പിയത്. തകഴിക്കൊപ്പം ചെലവഴിച്ച അനുഭവങ്ങൾ അവിസ്മരണീയമാണെന്ന്  അദ്ദേഹം പറഞ്ഞു.
(മാതൃഭൂമി, 2012 ഏപ്രിൽ 18)

April 10, 2012

ജമീല മമ്മിഹാജിയുടെ ചിത്രപ്രദര്‍ശനം


ചിത്രകാരി ജമീല മമ്മിഹാജിയുടെ പെയിന്റിംഗുകളുടെ സി.ഡി കാർട്ടൂണിസ്റ്റ്  യേശുദാസന് നൽകിക്കൊണ്ട്  സി.എൻ. കരുണാകരൻ പ്രകാശനം നിർവ്വഹിക്കുന്നു.

കൊച്ചി: 
നന്മ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ജമീല മമ്മിഹാജിയുടെ ചിത്രപ്രദര്‍ശനം 'നിറചാര്‍ത്ത്' ഏപ്രില്‍ പതിനൊന്നു മുതല്‍ പതിനഞ്ചു വരെ ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗ്യാലറിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അറുപത്തഞ്ചുകാരിയായ ഈ വീട്ടമ്മയുടെ മൂന്നാമത്തെ ചിത്രപ്രദര്‍ശനമാണിത്. ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത ഇവരുടെ മുന്നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ജമീല മമ്മിഹാജിയുടെ ഇരുപത്തിയഞ്ചു ചിത്രങ്ങളടങ്ങിയ സിഡി കാര്‍ട്ടൂണിസ്റ്റ് യേശുദാസന് നല്‍കി ചിത്രകാരന്‍ സി.എ. കരുണാകരന്‍ പ്രകാശനം ചെയ്തു.

പ്രകൃതിയെ മറന്ന് ഒരു കലാകാരനും ഊര്‍ജ്ജം സംഭരിക്കാന്‍ കഴിയില്ലെന്നും ജമീല മമ്മിഹാജിയുടെ ചിത്രങ്ങള്‍ പ്രകൃതിയെ ആധാരമാക്കിയുള്ളതാണെന്നും സി.എ. കരുണാകരന്‍ പറഞ്ഞു.

പ്രകൃതി നഷടപ്പെട്ടുകൊണ്ടിരിക്കേ അതേക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ജമീലയുടെ ചിത്രങ്ങളോരോന്നുമെന്ന് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ പറഞ്ഞു.