May 10, 2010



"മലയാളത്തിന്‍റെ മനപ്രയാസ്സം"

വിമാനത്തില്‍ നിന്നായാലും കാറില്‍ നിന്നായാലും പുറത്തേക്കിറങ്ങി വരുന്ന ഐ. പി. എല്‍. വീരന്‍ ലളിത് മോഡി പലപ്പോഴും കണ്വാശ്രമത്തില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ശകുന്തളയെപ്പോലെയാണ്.  ശകുന്തള ഇറങ്ങുന്നത് ആശ്രമത്തിലേക്കു തിരിഞ്ഞു യാത്ര ചോദിച്ചാണ്. ഇതേ രീതിയിലാണ്‌ ലളിത് മോഡിയും. അദ്ദേഹം നടന്നു നീങ്ങുമ്പോള്‍ പെട്ടെന്ന് നടത്തം നിറുത്തി പിന്നിലേക്ക്‌ മാറി മാറി നോക്കും. തന്നെ ആരോ പിന്നില്‍ നിന്ന് വിളിച്ചില്ലേയെന്ന സംശയത്തില്‍ - ഈ രംഗം എല്ലാ ദിവസവും ചാനലുകളില്‍ നമ്മള്‍ കാണുകയും ചെയ്യുന്നു.

ഏപ്രില്‍ 15ന്‍റെ വിഷുദിനത്തിന് രണ്ടു ദിവസം മുമ്പാണ് എനിക്കൊരു ഫോണ്‍ വിളി വന്നത്. ലളിത് മോഡിയെപ്പോലെ ഞാന്‍ തിരിഞ്ഞു നോക്കി. പരിചയമുള്ള ശബ്ദം. 

"ഞാനാണ് ടോംസ്."

ബോബനും മോളിയും കേസ് കാലത്തായിരുന്നെങ്കില്‍ ആ പേര് കേട്ടാല്‍ ഞെട്ടലുണ്ടാകുമായിരുന്നു. ബോബന്‍റെയും മോളിയുടെയും തലയില്‍ തടകിക്കൊണ്ടെന്ന പോലെ ഞാന്‍ ചോദിച്ചു: "എന്താ, ടോംസ്? എന്തുണ്ട് വിശേഷം?"

മലയാള  മനോരമയും ടോംസും തമ്മിലുണ്ടായിരുന്ന 'ബോബനും മോളിയും' കേസ് കാലത്തും അതിനു ശേഷവും ഞാനും ടോംസും തമ്മിലുള്ള ഇണക്കം കുറഞ്ഞു. മലയാള മനോരമ നാല് സാക്ഷികളെയാണ് കേസിനായി കോടതിയില്‍ ഹാജരാക്കിയത്. ബോബനും മോളിയും എന്ന ചലച്ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ചെങ്ങന്നൂര്‍ക്കാരന്‍ എബ്രഹാം, ചിത്രഥകളുടെ അപ്പൂപ്പന്‍ അനന്തപൈ (മുംബൈ), ബാലരമയുടെ പത്രാധിപര്‍ മോഹന്‍, നാലാമന്‍ ഈ ലേഖകന്‍. എന്നെ മൂന്നു ദിവസമാണ് വിസ്തരിച്ചത്. ഈ മൂന്നു ദിവസത്തെ ചനലങ്ങളും ടോംസിനെ ദോഷം ചെയ്യുന്ന രീതിയിലായിരുന്നു തെളിവുകള്‍ ഞാന്‍ നിരത്തിയത്. കോടതിയില്‍ കള്ളം പറയാന്‍ പാടില്ലെങ്കിലും അത്യാവശ്യത്തിനു ചില്ലറ കള്ളങ്ങളും മലയാള മനോരമക്ക് വേണ്ടി ഞാന്‍ കോടതിയില്‍ പറയേണ്ടി വന്നു. ഇപ്പോള്‍ ദുഃഖം തോന്നുന്നു. എന്നാല്‍ തിരിച്ചു ചോദ്യങ്ങള്‍ ചോദിച്ചു എന്നെ വിസ്തരിച്ചു നിറുത്തി പൊരിക്കാന്‍ എന്ത് കൊണ്ടോ ടോംസിന്‍റെ അഡ്വക്കേറ്റും എന്‍റെ സുഹൃത്തുമായ ഡോ. സെബാസ്റ്റ്ന്‍ പോളിന് കഴിയാതെ വന്നു.

ഇത്തരത്തിലുള്ള ഒരു സന്ദര്‍ഭത്തിലാണ് ടോംസിന്‍റെ ഫോണ്‍ വന്നത്: "ഞാനാ, ടോംസ്." ഏപ്രില്‍ 15 വിഷുദിനത്തില്‍ 'ബോബനും മോളിയും' എന്ന പുതിയ ചിത്രത്തിന്‍റെ പൂജകള്‍ നടക്കുകയാണ്. മോഹന്‍ലാലാണ് മുഖ്യാതിഥി. യേശുദാസനും ഉണ്ടായിരിക്കണമെന്ന് ടോംസ് പറഞ്ഞപ്പോള്‍ വിഷുപ്പുലരി പോലെ ശോഭ അനുഭവപ്പെട്ടു. എനിക്ക് പൂജാകര്‍മ്മത്തിനു പോകണമെന്നുണ്ടായിരുന്നു. എന്നാല്‍ പോകാനാവാത്ത സ്ഥിതി. നല്ല പനി. കിടപ്പിലാണ്. വന്നെത്താനുള്ള അസൗകര്യം ടോംസിനോട് പറഞ്ഞു മനസ്സിലാക്കി. ഏപ്രില്‍ 15ലെ  സ്വിച്ച് ഓണ്‍ കര്‍മ്മം അതിഗംഭീരമായി നടന്നെന്നു മനോരമയൊഴിച്ചുള്ള മറ്റു പത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാനും കഴിഞ്ഞു. ഞാന്‍ ചെന്നിരുന്നെങ്കില്‍ ബോബന്‍ മോളി കേസും മറ്റും ആശംസാപ്രസംഗത്തില്‍ നിന്ന് പൊങ്ങി വരുമോ എന്ന സംശയം ഇല്ലാതിരുന്നില്ല. എങ്കിലും ആശംസാപ്രസംഗകനായ പ്രസിദ്ധ കവി ചെമ്മനം ചാക്കോ പട്ടിയെ അഴിച്ചു വിട്ടു. ടോംസിന് ആശയം കൊടുക്കുന്നത് മനോരമയുടെ പത്രാധിപസമിതിയംഗങ്ങളാണെന്ന് വരത്തക്ക രീതിയിലുള്ള തെളിവുകള്‍ കോടതിയിലും നിരത്തിയതാണ്. പ്രസംഗത്തില്‍ ചെമ്മനം ചാക്കോ  ചോദിച്ചു: "ബോബന്‍റെയും മോളിയുടെയും ഒപ്പം ഒരു പട്ടിയെ നിങ്ങള്‍ കണ്ടിട്ടില്ലേ? ആ പട്ടിയുടെ വാല് എങ്കിലും വരയ്ക്കാന്‍ മാത്തുക്കുട്ടിച്ചായന് കഴിയുമോ എന്ന് ഞാന്‍ ചോദിക്കുന്നു."

തൃശൂര്‍ എസ്‌. പി. സി. എസ്‌. വാര്‍ഷികത്തില്‍ മന്ത്രി സുധാകരന്‍റെ സാന്നിദ്ധ്യത്തില്‍ പിണറായി വിജയനെതിരെ കവിത എഴുതി മേല്‍കൈ അടിച്ചത് ഈ ചടങ്ങിനു ഒരാഴ്ച മുമ്പാണെന്നുള്ള കാര്യവും ഓര്‍ക്കുക. 
വേണ്ടപ്പെട്ടവര്‍ വിളിച്ചാല്‍ വിളി കേള്‍ക്കണം. വിളി വന്നിടത്തേക്കു പോകണം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ടോംസ് വിളിച്ച ഒരു നല്ല മുഹൂര്‍ത്തത്തെക്കൂടി ഈ അവസരത്തില്‍ ഓര്‍ക്കട്ടെ. 

ടോംസിന്‍റെ മകളുടെ വിവാഹം വര്‍ഷങ്ങള്‍ക്കു മുന്‍പ് ചേര്‍ത്തലയില്‍ വെച്ചാണ് നടക്കുന്നത്. ഇതിനകം ടോംസ് മനോരമയില്‍ നിന്ന് പിരിഞ്ഞിരുന്നു. ഇരുപതും മുപ്പതും വര്‍ഷം ഒരുമിച്ചു ജോലി ചെയ്യുകയും ഉണ്ണുകയും ഉറങ്ങുകയും ചെയ്ത മനോരമ സുഹൃത്തുക്കള്‍ അനേകരാണ്. വേണ്ടപ്പെട്ട എല്ലാവരെയും കല്യാണക്കത്ത് കൊടുത്തു ക്ഷണിച്ചു.

കല്യാണദിവസം എത്തി. രാവിലെ ഞാന്‍ ചേര്‍ത്തലക്ക് പുറപ്പെട്ടു. പല മനോരമ സുഹൃത്തുക്കളെയും ഒരുമിച്ചു കാണാനുള്ള അവസരം കൂടിയാണിത്. കോട്ടയത്തുനിന്നെത്തുന്ന ശ്രീ  തോമസ്‌ ജേക്കബിനെയും തിരുവന്തപുരത്തു നിന്ന് വരുന്ന ശ്രീ ശാസ്താം പടിക്കലിനേയും കോഴിക്കോട് നിന്ന് അബുസാറിനെയും ശ്രീ മാത്യൂസ്‌ വര്‍ഗീസിനെയും കാണാന്‍ അവസരമായി. മറ്റു ചില ചില്ലറകാര്യങ്ങള്‍ അന്നത്തെ ജനറല്‍ മാനേജരായിരുന്ന ശ്രീ രാജന്‍ മാത്യുവിനെ കാണുമ്പോള്‍ പറയാനും കഴിയും. കാര്‍ പള്ളിമുറ്റത്തെത്തിയപ്പോള്‍ ടോംസും കുടുംബവും ഓടിയെത്തി. കാറില്‍ നിന്നിറെങ്ങിയ ഞാന്‍ പള്ളിക്ക് ചുറ്റും ഒന്ന് കറങ്ങി. വേണ്ടപ്പെട്ട ആരെയും കാണുന്നില്ലല്ലോ- മനോരമയില്‍ നിന്ന് പിരിയുകയും മനോരമക്കെതിരെ കേസ് പറയുകയും ചെയ്യുന്ന ടോംസിന്‍റെ പുത്രിയുടെ കല്യാണത്തില്‍ പങ്കടുക്കെണ്ടതില്ലെന്നു എല്ലാവരും ഒറ്റക്കെട്ടായി തീരുമാനിച്ച പോലെ - ഉണ്ണുന്ന ചോറിനോടാണല്ലോ കൂറ് വേണ്ടത് - കോട്ടയത്ത്‌ എന്ന് മാത്രമല്ല എല്ലായിടത്തും ഇതാണ് സ്ഥിതി. മാതൃഭൂമിയിലും മംഗളത്തിലും ഇതു തന്നെ സംഭവിക്കും. ടൈംസ്‌ ഓഫ് ഇന്ത്യയിലും ന്യൂ യോര്‍ക്ക്‌ ടൈംസിലും ഇത് തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു - മനസ്സിനൊരു വല്ലാത്ത ഭാരം. സുഹൃത്ബന്ധത്തെപ്പറ്റി ആലോചിച്ചു ഞാന്‍ പള്ളിമുറ്റത്ത് നില്‍ക്കുന്നു. എന്നെ ആരോ കെട്ടിപ്പിടിച്ചു. ടോംസ് തന്നെ. അദ്ദേഹത്തിന്‍റെ പത്നിയും അടുത്തുണ്ട്. ടോംസ് എന്നോട് പതുങ്ങിയ സ്വരത്തില്‍ പറഞ്ഞു: "യേശുദാസന്‍ ഞങ്ങളുടെ മാനം കാത്തു."

ടോംസിന്‍റെ കണ്ണുകള്‍ നിറയുകയാണെന്നു എനിക്ക് തോന്നി. ഞാന്‍ മുഖം തിരിച്ചു. 

അങ്ങനെ വിളിക്കും. പ്രതികരിച്ചില്ലെന്നിരിക്കും. വിളിച്ചില്ലെന്നിരുക്കും. വിളിക്കാന്‍ മറന്നെന്നിരിക്കും. മലയാളത്തിന്‍റെ മനപ്രയാസ്സം!
അടുത്ത 'അസാധു': അടുത്ത തിങ്കളാഴ്ച

Deshabhimani 10-05-10


Deshabhimani 09-05-10


DEshabhimani 08-05-10


Deshabhimani 07-05-10


May 9, 2010

This interesting letter dated June 15, 1982 by Cartoonist Yesudasan was sent to us recently by Thomas Kodenkandath, who's popularly known as Cartoonist Thommy. The letter is a reply sent to him for his first ever cartoon submission, which Yesudasan accepted and published in his magazine - Asadhu.

Thommy who considers Yesudasan his mentor in cartooning, says: "The letter is so dear to me, and decorated the first page of my cartoon workbook/colletion of cartoons to learn from....which I found after 25 years during my recent visit to my home in Kerala. I think this letter is the best testiment to know  how Yesudasan inspired younger cartoonists."

Thommy's Political Cartoons: http://DrawnOpinions.blogspot.com

April 25, 2010


കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍റെ 'അസാധു' എന്ന സ്ഥിരം പംക്തി എല്ലാ തിങ്കളാഴ്ചയും അദ്ദേഹത്തിന്‍റെ വെബ്‌സൈറ്റില്‍ - www.yesudasan.info
(ഇതിനു ശ്രീ ശശി തരൂരിന്‍റെ ട്വിട്ടെരുമായി യാതൊരു ബന്ധവുമില്ല!)





"എ ചൂസ് മി"
സ്ഥിരമായിട്ടല്ലെങ്കിലും വല്ലപ്പോഴുമൊക്കെ ചില ടെലിവിഷന്‍ സീരിയലുകള്‍ ഞാന്‍ കാണാന്‍ ശ്രമിക്കാറുണ്ട്. എങ്കിലും മുടങ്ങാതെ കാണുന്ന മൂന്നു സീരിയലുകളാണ് 'എന്‍റെ മാനസപുത്രി', 'പാരിജാതം', 'ദേവീമാഹാത്മ്യം' എന്നിവ.

എന്നാല്‍ ഈ ഏപ്രില്‍ 22 വ്യാഴം 'എന്‍റെ മാനസപുത്രി' കണ്ടുകൊണ്ടിരിക്കുമ്പോള്‍ കേട്ട ഒരു വാചകം മനസ്സിനെ എങ്ങനെയോ വേദനിപ്പിച്ചു. നേരിയ രീതിയില്‍ കീറിമുറിച്ചു. പ്രശസ്ത നടന്‍ ശ്രീനാഥ് വേഷമണിയുന്ന വ്യവസായിയായ ദേവന്‍ എന്ന കഥാപാത്രം പത്നി ജലജയോടും (ബീന ആന്‍റെണി  ആ വേഷത്തില്‍) മകളോടും (ശ്രീലത അഭിനയിക്കുന്നു) എടുത്തടിച്ച പോലെ പറയുന്ന ഒരു വാചകം: "അതിനു ഞാന്‍ ഉണ്ടാവില്ലടോ."

മനസ്സിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ശ്രീനാഥ് പൊട്ടിത്തെറിച്ചു പറയുന്ന വാചകം പെട്ടെന്ന് കേട്ടപ്പോള്‍ മനസ്സിന് അല്പം നൊമ്പരം തോന്നി. അടുത്ത  ദിവസം ഞെട്ടലോടെ നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്ത ശ്രീനാഥിന്‍റെ  മരണത്തെപ്പറ്റിയാണ്. കൈയ്യിലെ ഞരമ്പുകള്‍ മുറിച്ചുള്ള വേര്‍പെടല്‍. അറം പറ്റിയ പോലെ. 

എനിക്ക് വലിയ അടുപ്പമുള്ള സിനിമാക്കരനായിരുന്നില്ല ശ്രീനാഥ്. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ ഞാന്‍ അദ്ദേഹത്തെ കാണുന്നത്. പ്രശസ്തനായ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'കലിക' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊല്ലത്ത്‌ നടക്കുന്നു. കലികയുടെ കഥാകൃത്തായ മോഹനനും (ബി. എം. സി. നായര്‍) ഒരുമിച്ചാണ് ഞാന്‍ ഷൂട്ടിംഗ് സ്ഥലത്ത് പോയത്. ബാലചന്ദ്രമെനോനുമായുള്ള അടുപ്പമാണോ മോഹനുമായുള്ള 
ക്കമാണോ എന്നെ ഷൂട്ടിംഗ് സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോയതെന്നറിയില്ല. ഞങ്ങളെ കണ്ടയുടന്‍ ഒരു കസേരയില്‍ ചാരിക്കിടക്കുകയായിരുന്ന ശ്രീനാഥ് ചാടിയെഴുന്നേറ്റു. ചാടിയെഴുന്നേല്‍ക്കുന്നതും വണങ്ങുന്നതും ഒരു സിനിമാശൈലി അല്ലാത്തതുകൊണ്ട് അന്ന് മുതല്‍ ശ്രീനാഥിനോട് സ്നേഹം തോന്നി.

ശ്രീനാഥിനെയും ശാന്തികൃഷ്ണയേയും ചേര്‍ത്ത് പല കഥകളും ആ കാലത്ത് ഞാന്‍ പത്രാധിപരായിരുന്ന കട്ട്‌-കട്ട്‌, ടക്-ടക് എന്നീ പ്രസിദ്ധീകരങ്ങളില്‍ എഴുതാനും മറന്നില്ല. സ്വന്തം ഒളിപ്രേമത്തെക്കുറിച്ചുള്ള രഹസ്യ അറ തുറന്നുകാണിക്കുന്നത് പല സിനിമാക്കാര്‍
ക്കും 
ഇഷ്ടമുള്ളതല്ല. കെ.ജി. ജോര്‍ജ്- സെല്‍മ, കെ.പി.എ.സി. ലളിത-ഭരതന്‍, ശ്രീലത-നമ്പൂതിരി, ശങ്കരന്‍ നായര്‍-ഉഷാറാണി, സത്യന്‍ അന്തിക്കാട്‌-നിര്‍മ്മല, പാര്‍വതി-ജയറാം ബന്ധങ്ങളെപ്പറ്റി എഴുതിയ പ്രണയകഥകള്‍ ഒരു ജോഡി ഒഴിച്ച് മറ്റെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നു. 

എന്തായാലും പ്രിയപ്പെട്ട ശ്രീനാഥ് യാത്ര പോലും ചോദിക്കാതെ നമ്മളില്‍ നിന്നും അകന്നു പോയിരിക്കുന്നു. ചലച്ചിത്രരംഗത്തും, ടിവി രംഗത്തുമുള്ളവര്‍ അവരുമായി ബന്ധപ്പെട്ട സിനിമ ചടങ്ങുകളില്‍ നിന്ന് അദ്ദേഹത്തിന്‍റെ ശവസംസ്കാരം നടന്ന ദിവസം (ശനി, ഏപ്രില്‍ 24)  വിട്ടുനില്‍ക്കുമെന്ന് ഞാന്‍ ആശിച്ചു. 
മൃതദേഹം 
രാവിലെ 11ന്‌ പൊതുദര്‍ശനത്തിനായി തിരുവന്തപുരം വി.ജെ.ടി. ഹാളില്‍ കൊണ്ടുവന്നു. ഉച്ചതിരഞ്ഞു 2.30ന്‌ മൃതദേഹം 
ശമ
ശാനത്തു എത്തുന്നു. നാല് മണിയോടെ ശവസംസ്കാരചടങ്ങുകള്‍ കഴിയുന്നു. 5.30ന്‌ തന്നെ ഒരു ടെലിവിഷന്‍ അവാര്‍ഡ്‌ വിതരണവും തുള്ളലും. ഒരു ദിവസം അത് മാറ്റാന്‍ കഴിയാതെ വന്നു. മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍ നിലവിളക്ക് കൊളുത്തി. ആചാരവെടി മുഴക്കി എല്ലാവരും തുള്ളിച്ചാടി. 

ശ്രീനാഥിന്‍റെ മരണവാര്‍ത്തയറിഞ്ഞ പല സിനിമാ  സുഹൃത്തുക്കളും അനുശോചിച്ചു. നല്ല പശയിട്ട ഖാദര്‍ സില്‍ക്ക് ജൂബ ധരിച്ചുകൊണ്ടാണ് ഇന്നസെന്‍റ് പ്രതികരിച്ചത്. മുഖത്ത് ദു:ഖം തളം കെട്ടിനിന്നു. എന്നാല്‍ നടന്‍ ജഗദീഷിന്‍റെ അനുശോചനസന്ദേശമാണ് ഏറെ ശ്രദ്ധേയമായതും ഹൃദയത്തെ പിടിച്ചുകുലുക്കിയതും. ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പല ചാനലുകളിലും വന്നു. എന്നാല്‍ ജഗദീഷിന്‍റെ വാചകങ്ങളില്‍ എന്തോ പന്തികേടുള്ളതുകൊണ്ട് പല ദിനപത്രങ്ങളും അത് ഒഴിവാക്കി. ശ്രീനാഥിന്‍റെ മരണവിവരം അറിഞ്ഞയുടന്‍ ജഗദീഷ് പറഞ്ഞതിന്‍റെ ചുരുക്കം ഇങ്ങനെ: "എനിക്ക് കടുത്ത ദു:ഖമുണ്ട്. എന്നാല്‍ അദ്ദേഹം പലപ്പോഴും എനിക്ക് എക്സെന്‍ട്രിക് ആയി തോന്നിയുട്ടുണ്ട്. എന്തുകൊണ്ടാണെന്ന്  എനിക്ക് മനസ്സിലായിട്ടില്ല. എല്ലാ കാര്യത്തിലും ശ്രീനാഥ് അത്തരത്തിലായിരുന്നു."

ഒരു ഇംഗ്ലീഷ് പ്രൊഫസര്‍ കൂടിയായ പ്രൊഫ. ജഗദീഷ് പറഞ്ഞ എക്സെന്‍ട്രിക് പ്രയോഗം അദ്ദേഹത്തിനു ചേര്‍ന്നതാണോ എന്ന് ആലോചിക്കേണ്ടതാണ്. മരിച്ചു കഴിഞ്ഞു കയ്യില്‍ കരുതുന്ന റീത്ത്‌ കാരമുള്ള് കൊണ്ടുള്ളതായിരിക്കരുതല്ലോ. പറഞ്ഞത് വിവരക്കേടായിപ്പോയെന്നു എന്നെങ്കിലും ഈ പ്രോഫസര്‍ക്ക് തോന്നട്ടെ. 'ഇന്‍ ഹരിഹര്‍ നഗര്‍' എന്ന ചലച്ചിത്രത്തില്‍ ജഗദീഷ് അഭിനയിക്കുന്ന ഒരു കഥാപാത്രമുണ്ട്. ആ കഥാപാത്രം പറയുന്ന വാക്കുകള്‍ ജഗദീഷ് തലകുനിച്ചു ഒരു നാള്‍ പറയുക: എ ചൂസ് മി!