December 22, 2012

നിറച്ചാർത്ത് (മാതൃഭൂമി, 2012 ഡിസംബർ 18)

കൊച്ചി: വിദ്യാർഥികളും യുവജനങ്ങളും പ്രതികരണശേഷി പ്രകടിപ്പിക്കണമെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ.

ദേശീയബാലതരംഗം ജില്ലാ കമ്മിറ്റി രാജേന്ദ്രമൈതാനിയിൽ സംഘടിപ്പിച്ച "നിറച്ചാർത്ത് 2012" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാലതരംഗം നടത്തിയ ശലഭമേളയുടെ സമ്മാനവിതരണവും ശലഭറാണി പട്ടം നൽകലും സിനിമാതാരം ബാല നിർവ്വഹിച്ചു. ബാലതരംഗം ജില്ലാ പ്രസിഡന്റ് ഫേബോ മരിയ അദ്ധ്യക്ഷത വഹിച്ചു. കാർട്ടൂണിസ്റ്റ് യേശുദാസന് ബാലതരംഗം പ്രവർത്തകർ ഗുരുവന്ദനം നടത്തി.

നർത്തകൻ സുനിൽ നെല്ലായിയെ ചടങ്ങിൽ ആദരിച്ചു. ജിസിഡിഎ ചെയർമാൻ എൻ. വേണുഗോപാൽ, ടി. ശരചന്ദ്രപ്രസാദ്, എം പ്രേമചന്ദ്രൻ, പോളച്ചൻ മണിയംകോട്, കെ.വി. ജോൺസൺ, ഡോ. വിക്ടർ ജോർജ്ജ്, സൗദ സി മുഹമ്മദ്, ലിജോ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. ബെസ്റ്റ് ഓർഗനൈസറായി തിരഞ്ഞെടുക്കപ്പെട്ട കെ.വി. അപർണ്ണക്ക് ഉപഹാരം നൽകി.




ദേശീയ ബാലതരംഗം ശലഭമേളയുടെ 'നിറച്ചാർത്ത് 2012' ന്റെ ജില്ലാതലത്തിലുള്ള സമ്മാനദാനത്തിന്റെ ഉത്ഘാടനം കൊച്ചി രാജേന്ദ്രമൈതാനത്ത് ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ ഭദ്രദീപം കൊളുത്തി നിർവ്വഹിക്കുകയുണ്ടായി. കാർട്ടൂണിസ്റ്റ് യേശുദാസൻ തിരി തെളിയിക്കുന്നു. 

കാർട്ടൂണിസ്റ്റ് യേശുദാസന് ഗുരുവന്ദനം നൽകി ശലഭമേളയുടെ കുട്ടികൾ ആദരിക്കുന്നു.

നടൻ ബാല കാർട്ടൂണിസ്റ്റ് യേശുദാസനെ പൊന്നാട അണിയിക്കുന്നു. ബാലതരംഗം ജില്ലാ പ്രസിഡന്റ് ശ്രീ. കെ.വി. ജോൺസൺ സമീപം.

December 9, 2012

ശിവപ്രസാദ് ഫോട്ടോപ്രദർശനം (2012 ഡിസംബർ)




കൊച്ചി അന്തർദേശീയ പുസ്തകമേളയുടെ ഭാഗമായി ജനയുഗം ഫോട്ടോഗ്രാഫർ എം.എ. ശിവപ്രസാദ് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഫോട്ടോപ്രദർശനവേദിയിൽ സി.പി.ഐ നേതാവ് ശ്രീ പന്യൻ രവീന്ദ്രൻ, കാർട്ടൂണിസ്റ്റ് യേശുദാസൻ എന്നിവർ 2012 ഡിസംബർ 9ന് എത്തിയപ്പോൾ. 2012 നവംബർ 25ന് നടന്ന ദലൈ ലാമ-ജസ്റ്റിസ് കൃഷ്ണയ്യർ കൂടിക്കാഴ്ച സമയത്ത് ശിവപ്രസാദ് എടുത്ത ചിത്രം നോക്കിക്കാണുകയാണ് ശ്രീ പന്യൻ രവീന്ദ്രൻ. (ഫോട്ടോ: ഫ്രെണ്ട്സ് ഓഫ് തിബത്ത്)

December 3, 2012

ദലൈ ലാമ കൊച്ചിയിൽ (2012 നവമ്പർ 25)


രണ്ടു ദിവസത്തെ സന്ദർശനത്തിനായി തിബത്തൻ ആത്മീയാചാര്യൻ പതിനാലാം ദലൈ ലാമ കൊച്ചിയിൽ എത്തിയപ്പോൾ. ഫ്രെണ്ട്സ് ഓഫ് തിബത്ത് എന്ന സംഘടന 2012 നവമ്പർ 25ന് ഹോട്ടൽ ഹോളിഡേ ഇന്നിൽ ഒരുക്കിയ ഈ സ്വകാര്യ ജൂടിക്കാഴ്ചയിൽ കാർട്ടൂണിസ്റ്റ് ശ്രീ. യേശുദാസൻ, ശ്രീ. വി. ബ്രഹ്മാനന്ദൻ, ഫ്രാൻസിസ് കോടങ്കണ്ടത്ത്, ഡോ. മാധവചന്ദ്രൻ (നാഗാർജ്ജുന), ഡോ. വി.സി ഹാരീസ് (മഹാത്മാ ഗാന്ധി സർവ്വകലാശാല) എന്നിവർ സമീപം.

November 30, 2012

പുസ്തകപരിചയം (കേരളശബ്ദം, 3 ഡിസംബർ 2012)


പി.എ. ബക്കറിനെ അനുസ്മരിച്ചു


കൊച്ചി: പ്രശസ്ത ചലച്ചിത്രസംവിധായകൻ പി.എ. ബക്കറിനെ അനുസ്മരിച്ചു. ബക്കറിന്റെ പത്തൊൻപതാം ചരമവാർഷികത്തോടനുബന്ധിച്ച് പി.എ. ബക്കർ അനുസ്മരണസമിതി  ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ 'സ്മൃതിസ്പന്ദനം' അനുസ്മരണപരിപാടി സംഘടിപ്പിച്ചു.

ചടങ്ങ് ജി.സി.ഡി.എ ചെയർമാൻ എൻ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കെ.എൽ. മോഹനവർമ്മ അദ്ധ്യക്ഷനായി. എഴുത്തുകാരൻ ജോൺ പോൾ, കാർട്ടൂണിസ്റ്റ് യേശുദാസൻ, ജോസ് തെറ്റയിൽ എം.എൽ.എ, എന്നിവർ സംസാരിച്ചു. അനുസ്മരണയോഗത്തിൽ പി.എ. ഹംസക്കോയ, മണിമുഴക്കത്തിൽ അഭിനയിച്ച സിറിൾ, പത്നി അനിത, ആദം അയൂബ്, ശശി, അയ്യഞ്ചിറ, പി.കെ. അബ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു.

(ദേശാഭിമാനി, 23 നവംബർ 2012)

കഥാപാത്രങ്ങൾ ഇതുവരെ...

എസ്. മോഹനചന്ദ്രന്റെ "കഥാപാത്രങ്ങൾ ഇതുവരെ" എന്ന പുസ്തകം മന്ത്രി ഷിബു ബേബി ജോൺ ഡോ. രാജകൃഷ്ണന് (കേരളശബ്ദം) പ്രകാശനകർമ്മം നിർവ്വഹിക്കുന്നു. ആർ.എസ്. ബാബു, മോഹനചന്ദ്രൻ, കേശവൻ നായർ, തെങ്ങമം ബാലകൃഷ്ണൻ, കെ. ഭാസ്കരൻ (രചന) കാർട്ടൂണിസ്റ്റ് യേശുദാസൻ എന്നിവർ വേദിയിൽ.
മന്ത്രി ഷിബു ബേബി ജോൺ, തെങ്ങമം ബാലകൃഷ്ണൻ, കാർട്ടൂണിസ്റ്റ് യേശുദാസൻ


യേശുദാസനും തെങ്ങമം ബാലകൃഷ്ണനും
ഗ്രന്ഥകർത്താവ് എസ്. മോഹനചന്ദ്രനും കാർട്ടൂണിസ്റ്റ് യേശുദാസനും
ജനയുഗം (2012 ഒക്ടോബർ 28)



മെട്രൊ വാർത്ത (നവംബർ 2012)

November 18, 2012

മധു മടപ്പള്ളിയുടെ ചിത്രപ്രദർശനം (2012 നവംബർ)



ചിത്രകാരനും നാടകനടനുമായ മധു മടപ്പള്ളിയുടെ (വടകര) ചിത്രപ്രദർശനം കൊച്ചി ദർബാർ ഹാൾ ആർട് ഗ്യാലറിയിൽ കാർട്ടൂണിസ്റ്റ് യേശുദാസൻ ഉത്ഘാടനം ചെയ്യുന്നു. സമീപം കലാകാരൻ മധു മടപ്പള്ളി, ആർടിസ്റ്റ് കലാധരൻ എന്നിവർ. (2012 നവംബർ)

കൂടുതൽ വെളിച്ചം പകരുന്നു:



ആർടിസ്റ്റ് കലാധരൻ


ആർടിസ്റ്റ് ശശി (തിരുവനന്തപുരം)

ശ്രീമതി ലില്ലി ലുഡ്‌വിക് (പ്രസിദ്ധ ചിത്രകാരൻ പരേതനായ ക്യാപ്റ്റൻ ലുഡ്വികിന്റെ പത്നി)

അഡ്വ. ജയപ്രകാശ്, സമീപം മേഴ്സി യേശുദാസൻ, ചിത്രകാരികളായ മോളി ടോമി, വത്സല മേനോൻ എന്നിവർ (ഫോട്ടോ:രാജശെഖരൻ പിള്ള, മുതുകുളം)

October 23, 2012

കഥാപാത്രങ്ങൾ ഇതുവരെ...


മാന്യ മിത്രമേ,
പ്രശസ്ത് കാർട്ടൂണിസ്റ്റ് ശ്രീ. യേശുദാസന്റെ ജീവിതത്തെയും കഥാപാത്രങ്ങളെയും സംബന്ധിച്ച സരസവും സമഗ്രവുമായ ഒരു പഠനഗ്രന്ഥം രചന ബുക്സ് പ്രസിദ്ധീകരിക്കുന്നു - കഥാപാത്രങ്ങൾ ഇതുവരെ. ശ്രീ. എസ്. മോഹനചന്ദ്രനാണ് രചയിതാവ്.

മലയാളത്തിലെ ചിരഞ്ജീവികളായ നിരവധി കാർട്ടൂൺ കഥാപാത്രങ്ങളുടെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ പ്രകാശന
കർമ്മം 2012 ഒക്ടോബർ 26 വെള്ളിയാഴ്ച വൈകിട്ട് 4:30ന് കടപ്പാക്കട സ്പോർട്സ് ക്ലബും രചന ബുക്സും ചേർന്ന് നിർവ്വഹിക്കുന്നു. കൊല്ലത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ അവിസ്മരണീയമായ ഈ ചടങ്ങിലേക്ക് താങ്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.

സ്നേഹാദരപൂർവ്വം,
ആർ.എസ്. ബാബു
സെക്രട്ടറി, കടപ്പാക്കട സ്പോർട്സ് ക്ലബ്

കെ. ഭാസ്കരൻ
രചന ബുക്സ്

കാര്യപരിപാടി
സ്വാഗതം: കെ. ഭാസ്കരൻ (രചന ബുക്സ്)
അദ്ധ്യക്ഷപ്രസംഗം: ശ്രീ. തെങ്ങമം ബാലകൃഷ്ണൻ (പ്രസിഡെന്റ്, കടപ്പാക്കട സ്പോർട്സ് ക്ലബ്)
ഉദ്ഘാടനം, പുസ്തകപ്രകാശനം: ശ്രീ. ഷിബു ബേബിജോൺ
പുസ്തകസ്വീകരണം, മുഖ്യപ്രഭാഷണം: ശ്രീ. എൻ. പീതാംബരക്കുറുപ്പ് എം.പി
അബുഭവപ്രഭാഷണം: ശ്രീ. യേശുദാസൻ
ആശംസാപ്രഭാഷണം: ഡോ. ബി.എ. രാജാകൃഷ്ണൻ, ശ്രീ. ആർ.എസ്. ബാബു
കൃതജ്ഞത: ശ്രീ. എസ്. മോഹനചന്ദ്രൻ
"ദി ലീഡർ" ഡോക്യുമെന്ററി പ്രദർശനം

October 9, 2012

എംജിഒസിഎസ്എം പ്രതിഭാ സംഗമം (2012 ഒക്ടോബർ 6)

മലങ്കര കാതോലിക്കേറ്റ് ശ്താബ്ദി ആഘോഷങ്ങളുടെ ഭാഗമായി എംജിഒസിഎസ്എം നടത്തിയ പ്രതിഭാസംഘമത്തിൽ ഗീവർഗീസ് മാർ കൂറിയോസ് തിരുമെനി കാർട്ടൂണിസ്റ്റ് യേശുദാസന് അവാർഡ് നൽകുന്നു.


കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ (എംജിഒസിഎസ്എം) ആഭിമുഖ്യത്തിൽ കാതോലിക്കേറ്റ് ശ്താബ്ദിയുടെ ഭാഗമായി വിവിധ രംഗങ്ങളിൽ മികവു തെളിയിച്ച സഭാംഗങ്ങളെ ആദരിച്ചു. പ്രതിഭാസംഗമം, വിദ്യാർഥികൾക്ക് അവാർഡ് ദാനം, നാല്പത് ഭവനരഹിതർക്കു ഭവനനിർമ്മാണ സഹായനിധി വിതരണം, സഭാചരിത്ര ഡോക്യുമെന്ററി പ്രകാശനം, എന്നിവ നടന്നു. എംജിഒസിഎസ് കുവൈത്തുമായി സഹകരിച്ചായിരുന്നു ഭവനനിർമ്മാണ സഹായനിധി വിതരണം.

ഗീവർഗീസ് മാർ കൂറിയോസ്, ഡോ. സഖറിയാസ് മാർ തെയോഫിയോസ് എന്നിവർ സഹായനിധി വിതരണം ചെയ്തു. അക്കൗണ്ടന്റ് ജനറൽ ഡോ. ബിജു ജേക്കബ്ബ് പ്രസംഗിച്ചു. സഭാദർശന സെമിനാറിനു വൈദിക സെമിനാരി പ്രിൻസിപ്പൽ ഡോ. ജേക്കബ്ബ് കുര്യൻ നേതൃത്വം നൽകി.

October 5, 2012

യേശുദാസ് ആദരിക്കൽ (2012 ഒക്ടോബർ 4)


കാർട്ടൂൺ അക്കാദമി സംഘടിപ്പിച്ച ഗാനഗന്ധർവൻ യേശുദാസിനെ ആദരിക്കൽ ചടങ്ങിൽചെച്ച് നടന്ന "108 യേശുദാസ് കാരിക്കേച്ചർ" പുസ്തകപ്രകാശന ചടങ്ങിൽ കാർട്ടൂണിസ്റ്റ് യേശുദാസൻ പ്രസംഗിക്കുന്നു. ടി. കലാധരൻ (പെയിന്റർ), പ്രസന്നൻ ആനിക്കാട് (കാർട്ടൂൺ അക്കാദമി ചെയർമാൻ), ഗാനഗന്ധർവൻ യേശുദാസ്, സജ്ജീവ് ബാലകൃഷ്ണൻ (കാർട്ടൂണിസ്റ്റ്) എന്നിവർ സമീപം.




























മാതൃഭൂമി, ഒക്ടോബർ 2, 2012

October 3, 2012

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ യൂത്ത് ഫെസ്റ്റിവൽ








കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ സംഘടിപ്പിച്ച 2012 യൂത്ത് ഫെസ്റ്റിവൽ കാർട്ടൂണിസ്റ്റ് യേശുദാസൻ സെപ്തംബർ ഒൻപതാം തീയതി ഉത്ഘാടനം ചെയ്തപ്പോൾ. സിന്ധു കെ.ടി (ഹെഡ്മിസ്ട്രസ്), ജോയ് വർഗ്ഗീസ് കാഞ്ഞിരവേലിൽ (പി.ടി.എ പ്രസിഡന്റ്), പി.പി. മിനിമോൾ (പ്രിൻസിപ്പാൾ), എൽദോ ജോസഫ് എന്നിവർ ചിത്രത്തിൽ.

September 16, 2012

എ.ഐ.ടി.യു.സി: ഫോട്ടോ പ്രദർശനം

എ.ഐ.ടി.യു.സി: ആൾ ഇന്ത്യ ഫിഷ് വർക്കേഴ്സ് ഫെഡറേഷൻ മൂന്നാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം ടൗൺ ഹാളിൽ വെച്ച് സെപ്തംബർ 8, 2012 ന് നടത്തിയ ഫോട്ടോ പ്രദർശനം കാർട്ടൂണിസ്റ്റ് യേശുദാസൻ ഉദ്ഘാടനം ചെയ്തപ്പോൾ. എ.ഐ.ടി.യു.സി പ്രസിഡന്റ് ശ്രീ. പി. രാജു (മുൻ എം.എൽ.എ), ശ്രീ. കെ.കെ. അഷറഫ് (ചെയർമാൻ), ശ്രീ. എ.എസ്. കണ്ണൻ (മുൻ എം.എൽ.എ, തമിഴ്നാട്); ശ്രീ. ടി.എ. ആഞ്ചലോസ് (സംസ്ഥാന പ്രസിഡന്റ്) എന്നിവർ സമീപം.



August 14, 2012

വിവാദമായ പോസ്റ്ററും അവസാനത്തെ അത്താഴം കാർട്ടൂണും

യേശുദാസൻ, മലയാള മനോരമ, 1900 ഏപ്രിൽ 13

August 9, 2012

കാർട്ടൂണിസ്റ്റ് ശങ്കറിന്റെ നൂറ്റിപ്പത്താം ജന്മദിനാഘോഷം (2012 ജൂലായ് 31)

കാർട്ടൂണിസ്റ്റ് ശങ്കറിന്റെ നൂറ്റിപ്പത്താം ജന്മദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നിൽ നടന്ന അനുസ്മരണസമ്മേളനത്തിൽ ശങ്കറിനെക്കുറിച്ച് സുധീർനാഥ് എഡിറ്റ് ചെയ്ത പുസ്തകം ബഹു.സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ.കെ.സി. ജോസഫ് കാർട്ടൂണിസ്റ്റ് യേശുദാസന് നൽകി പ്രകാശനം ചെയ്യുന്നു. കാർട്ടൂണിസ്റ്റ് ടോംസ്; കാർട്ടൂണിസ്റ്റ് സുഥീർ നാഥ്;  കെ. മുരളീധരൻ എം.എൽ.എ; കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ എന്നിവർ സമീപം.


കാർട്ടൂണിസ്റ്റ് ശങ്കറിന്റെ നൂറ്റിപ്പത്താം ജന്മദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നിൽ നടന്ന അനുസ്മരണസമ്മേളനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി കാർട്ടൂൺ വരച്ച് ഉദ്ഘാടനം ചെയ്യുന്നു. ബഹു. സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ.കെ.സി. ജോസഫ്; കെ. മുരളീധരൻ എം.എൽ.എ; കാർട്ടൂണിസ്റ്റ് യേശുദാസൻ; കാർട്ടൂൺ അക്കാദമി ചെയർമാൻ കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട് എന്നിവർ സമീപം.




June 18, 2012

Honoring Toms and Seeri (June 17, 2012)


















Bringing Cheer With Their Strokes
(The Hindu, June 18, 2012)
Renowned cartoonists S Sukumaran Potti and M. K. Seeri were honoured at a function organised by Kerala Cartoon Academy in association with Sayahna Kairali and Tamasha Publications here on Sunday. Minister for Culture KC Joseph inaugurated the function and honoured Mr. Sukumaran while Minister for Excise K. Babu honoured Mr. Seeri.

Addressing the gathering, Mr. Sukumaran—better known as cartoonist Sukumar—said he had a penchant for drawing caricatures since childhood and that he had mastered the art of cartooning at his home. All those strokes have, perhaps, not gone waste after all, he said.

Sukumar's ability to find humour, in his inimitable style, not only in political pot boilers, government policies, public and social happenings but also in mundane activities of life made people look forward to his cartoons and columns for about half a century. Alluding to the controversial cartoon that recently created a stir in both houses of Parliament, Sukumar said cartoons are generally disliked by the people in power. Sankar's cartoon of the snail is perhaps most applicable in today's situations as nothing seems to be happening in the government administration, he said.


Cartoonist M. K. Seeri, in his reply speech, said it was a teacher's guidance that made him take to drawing and later to caricatures and cartoons. He said he realised cartooning was his vocation and that there was no looking back after his cartoon appeared in the Manorama Weekly in 1962. He said he continues to be a guide and teacher to a number of students even now after 50 years in the field and that he is inspired by the works of a lot of people in the field. Cartoonist Yesudasan, the main speaker on the occasion, reminisced his formative years and spoke about the various tools that cartoonists use to evolve their style.

He said the Academy has been seeking its own house for nearly 30 years and it should have its own programme and club it with Lalita Kala Akademi. Cartoons give food for thought, said senior cartoonist Toms of the Boban and Molly fame. Brushing aside the claim by politicians that they enjoy daily cartoons, Toms said he had his tryst with a legal battle when the former Chief Minister K. Karunakaran dragged him to court over his cartoons. Mr. Joseph said criticism with humour was an unparalleled art. Mr. Babu spoke about the corrective measures a cartoon can inspire. Poet Chemmanam Chacko; writer K. L. Mohana Varma; Charles Diaz, MP; Mayyattil Satyan of Samanvaya Samskarika Sadas, Cherai; Balachandran, former chairman, Kerala Cartoon Academy; and cartoonist Sudhirnath were among those who spoke at the function.





Bhima Event (Alleppey, June 17, 2012)