Showing posts with label PA Backer. Show all posts
Showing posts with label PA Backer. Show all posts

November 30, 2012

പി.എ. ബക്കറിനെ അനുസ്മരിച്ചു


കൊച്ചി: പ്രശസ്ത ചലച്ചിത്രസംവിധായകൻ പി.എ. ബക്കറിനെ അനുസ്മരിച്ചു. ബക്കറിന്റെ പത്തൊൻപതാം ചരമവാർഷികത്തോടനുബന്ധിച്ച് പി.എ. ബക്കർ അനുസ്മരണസമിതി  ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ 'സ്മൃതിസ്പന്ദനം' അനുസ്മരണപരിപാടി സംഘടിപ്പിച്ചു.

ചടങ്ങ് ജി.സി.ഡി.എ ചെയർമാൻ എൻ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കെ.എൽ. മോഹനവർമ്മ അദ്ധ്യക്ഷനായി. എഴുത്തുകാരൻ ജോൺ പോൾ, കാർട്ടൂണിസ്റ്റ് യേശുദാസൻ, ജോസ് തെറ്റയിൽ എം.എൽ.എ, എന്നിവർ സംസാരിച്ചു. അനുസ്മരണയോഗത്തിൽ പി.എ. ഹംസക്കോയ, മണിമുഴക്കത്തിൽ അഭിനയിച്ച സിറിൾ, പത്നി അനിത, ആദം അയൂബ്, ശശി, അയ്യഞ്ചിറ, പി.കെ. അബ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു.

(ദേശാഭിമാനി, 23 നവംബർ 2012)