ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ കെ.സി. ജോസഫ് കാർട്ടൂണിസ്റ്റ് യേശുദാസനെ പൊന്നാടയണിയിച്ച് ആദരിക്കുന്നു. |
ഇന്ത്യയിൽ ആദ്യമായി ഒരു കാർട്ടൂണ്‍ മ്യൂസിയം വിഖ്യാത കാർട്ടൂണിസ്റ്റ് ശങ്കറിന്റെ നാമധേയത്തിൽ അദ്ദേഹത്തിന്റെ ജന്മനാടായ കായംകുളത്ത് കേരള കാർട്ടൂണ്‍ അക്കാമദിയുടെ ആഭിമുഖ്യത്തിൽ ഒരുങ്ങി വരുന്നു. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ 111-മാത് ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മദിനമായ 2013 ജൂലൈ 31ന് കായംകുളം അതിർത്തിച്ചിറയിലുള്ള കൃഷ്ണപുരം സാംസ്കാരികവിനോദകേന്ദ്രത്തിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി.
ഈ അവസരത്തിൽ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ശിഷ്യനായ കാർട്ടൂണിസ്റ്റ് യേശുദാസനെ ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ കെ.സി. ജോസഫ് ആദരിക്കുകയുണ്ടായി. കായംകുളം എം.എൽ.എ ശ്രീ. സി.കെ. സദാശിവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ലളിതകലാ അക്കാദമി ചെയർമാൻ ശ്രീ. കെ.എ. ഫ്രാൻസിസ്, കാർട്ടൂണിസ്റ്റ് പ്രേംജിത്ത്, ഡോ. ഉണ്ണികൃഷ്ണപിള്ള, ചുനക്കര ജനാർദ്ധനൻ നായർ, അഡ്വ. എ. ഷാജഹാൻ (സെക്രട്ടറി, കെ.പി.എ.സി) എന്നിവർ സംസാരിച്ചു.
No comments:
Post a Comment