May 1, 2014

ആർടിസ്റ്റ് കിത്തോയുടെ മകൻ കമലും നീതുവും 2014 ഏപ്രിൽ 26ന് വിവാഹിതരായി. പണ്ട് ഓടിച്ചാടി നടന്ന പഴയ സുഹൃത്തുക്കൾ  അവിടെ വീണ്ടും കണ്ടുമുട്ടി. ഈസ്റ്മാൻ ആന്റണി, കലുർ ഡെന്നീസ്, ജോണ്‍ പോൾ, കിത്തോ...

April 27, 2014

"വിളക്കുമരങ്ങള്‍" പുസ്തക പ്രകാശനം






















പത്തൊമ്പതാമത് ഡി സി അന്താഷ്ട്ര പുസ്തകമേളയുടെ രണ്ടാം ദിവസമായ 2013 നവംബര്‍ 2ന് കേന്ദ്രമന്ത്രി കെ വി തോമസിന്റെ പുസ്തകത്തിന്റെ പ്രകാശനം നടന്നു. വൈകിട്ട് 4:30നാണ് പ്രൊ കെ വി തോമസ് രചിച്ച "വിളക്കുമരങ്ങള്‍" എന്ന പുസ്തകം പ്രകാശനം ചെയ്തത്. ജയ്ഹിന്ദ് ടിവി ചെയര്‍മാന്‍ എംഎം ഹസ്സന്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, എസി ജോസ്, കെഎം റോയ്, കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ , ഫിലോമിന ജേക്കബ് എന്നിവര്‍  ചടങ്ങില്‍ പങ്കെടുത്തു.

"Vilakkumarangal" by KV Thomas Released on Nov 2, 2013
On the second day of International Book Fair, "Vilakkumarangal", a book penned by Prof KV Thomas, Minister for Consumer Affairs, Food and Public Distribution was released. Prominent personalities who present at the event include Shri MM. Hassan (Chairman, Jaihind TV), Shri Ramesh Chennithala, Shri AC Jose, Shri KM Roy, Cartoonist Shri Yesudasan, Smt Philomina Jacob and the author Prof KV Thomas among others. The releasing function was followed by the cultural event Sargolsavam.

കെ.എസ്. പിള്ള സ്മാരക അവാർഡ്


April 1, 2014

March 8, 2014

March 6, 2014

March 5, 2014

എഴുത്ത്: സാനു വൈ ദാസ്

മദ്രാസ്‌ - അനുഭവം , യാത്ര ,ഓര്‍മകള്‍ ...........!!

 ലേഖനം എഴുതാന്‍ കാരണം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ  “ശബ്ദരേഖ “ എന്ന കുറിപ്പാണ്. മലയാള മനോരമയില്‍  എല്ലാ വെള്ളിയാഴ്ചകളിലും അവര്‍ എഴുതുന്ന കുറിപ്പ്. ഇന്നത്തെ ലേഖനം  കോടമ്പാക്കത്തെ “ മുളക്കാത്ത മിത്തുകള്‍  “ എന്ന തലക്കെട്ടില്‍ 40വര്‍ഷമായി സിനിമയില്‍ ഒന്ന് തലകാണിക്കാന്‍ കാത്തു ജീവിക്കുന്ന നിര്‍ഭാഗ്യവാനായ മനുഷ്യനെ പറ്റി ഉള്ള കുറിപ്പാണ്

               “മുളക്കാത്ത മിത്തുകള്‍  “

കോടമ്പാക്കത്തു വിജയിച്ചവര്‍ ഈ നഗരത്തെ സ്വര്‍ഗമെന്നു വിളിക്കുന്നു. പരാജയപ്പെട്ടവര്‍ നരകമെന്നു വിളിച്ചാലും ജീവിച്ചു തീര്‍ത്തേ പറ്റൂ എന്ന ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ആണു ഈ കുറിപ്പിന് കാരണമായത്‌.

ലേഖനം വായിച്ചപ്പോള്‍ മനസ്സ് 35 വര്‍ഷം പുറകോട്ടു സഞ്ചരിച്ചു .12 വയസ്സുള്ളപ്പോള്‍ രണ്ട് അംബാസിഡര്‍കാറുകളില്‍ കൊച്ചിയിലെ കലൂരുള്ള വീട്ടില്‍ നിന്ന് , രാത്രി അന്നത്തെ മദ്രാസ്‌ എന്ന സ്വപ്ന നഗരത്തിലേക്ക് ഒരു യാത്ര .

ഏര്‍ളി നിര്‍മിച്ചു മദനോത്സവം , രാസലീല , തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങള്‍  സമ്മാനിച്ച ശ്രീ . എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ചുവന്ന ചിറകുകള്‍ എന്ന ചിത്രത്തിന്‍റെ ഗാന ചിത്രീകരണത്തിനായി.

ഒരു കാറില്‍ ഞാനും , സഹോദരങ്ങളും  പപ്പ ( കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍  ) യും , മമ്മയും  നിര്‍മാതാവ് ഏര്‍ളിയും .മറ്റേ കാറില്‍ ഈരാളിയുടെ സഹോദരന്‍ മോനായി , സുഹൃത്ത്‌ , (പേര് ഓര്‍മയില്ല ), പിന്നെ മലയാള സിനിമയ്ക്കു സമ്മാനിക്കാന്‍ ഒരു പുതിയ സംഗീത സംവിധായകന്‍

  പേര് – ജെറി അമല്‍ദേവ്.

എ.സി. ഇല്ലാത്ത , രണ്ടു അംബാസിഡര്‍ കാറില്‍ രാത്രി  യാത്ര തിരിച്ച ഞങ്ങള്‍ മദ്രാസില്‍ പിറ്റേന്ന് എത്തുന്നു .മദ്രാസില്‍ ശിവാജി ഗണേശന്‍റെ  ശാന്തി തീയറ്ററും വലിയ കട്ട്‌ ഔട്ട്‌ ഉം ഒക്കെ കണ്ടപ്പോള്‍ ഞെട്ടി തരിച്ചിരുന്നു. അന്നത്തെ വലിയ കെട്ടിടമായ എല്‍.ഐ .സി .ബില്‍ഡിംഗ്‌ ഉം മറീന ബീച്ച് ഉം ഒക്കെ ഒരു പുതിയ അനുഭവമായി. രഞ്ജിത്ത് ഹോട്ടലില്‍ രണ്ടു മുറിയില്‍ താമസം.


ജീവിതത്തില്‍ ആദ്യമായി 12 വയസ്സില്‍ ഒരു ഗാന ചിത്രീകരണം  കാണാനുള്ള ആവേശത്തില്‍ എങ്ങനെയോ നേരം വെളുപ്പിച്ചു.

പിറ്റേന്ന് ദാസേട്ടന്‍റെ തരംഗിണി സ്റ്റുഡിയോവിലെത്തുന്നു .

മനസ്സില്‍ ആരാധിച്ച വാണി ജയറാമിനെ ആദ്യമായി കാണുന്നു ,ഒപ്പം ഫോട്ടോ എടുക്കുന്നു. ജെറി അമല്‍ദേവ് എന്ന തുടക്കക്കാരന്‍റെ   (മലയാളത്തിന്‍റെ ) ആദ്യ ഗാനം വാണി ജയറാം പാടുന്നു.

ചൊല്ല്  ചൊല്ല് തുമ്പി ......ചൊല്ല്  ചൊല്ല് തുമ്പി ...................

ശങ്കരന്‍ നായരെയും   ക്യാമറമാന്‍ ജെ. വില്ല്യംസിനെയും പത്രപ്രവര്‍ത്തകരായ കല്ലട വാസുദേവനേയും  ഒക്കെ കണ്ട സന്തോഷം.

പിറ്റേന്ന് പി. ജയചന്ദ്രന്‍റെ  ഊഴമായി . ജെറി രണ്ടാമത്തെ ഗാനം ഈണം നല്‍കുന്നു......................”മുറുക്കാതെ മണി ചുണ്ട് ചുവന്ന തത്തേ ..........” പിറ്റേന്നു ദാസേട്ടന്‍റെ ഗാനത്തിന് ജെറി ട്രാക്ക് പാടുന്നു. അമേരിക്കയിലേക്ക് മടങ്ങാനുള്ള തിരക്കിലാണ് ജെറി .

ഉറ്റ സുഹൃത്തായ ശങ്കരന്‍ നായരെ കാണാന്‍ തരംഗിണിയിലെത്തിയ സലില്‍ ചൌധരിയെ തൊട്ടടുത്ത്‌ കാണാനുള്ള ഭാഗ്യം എനിക്കു 12 വയസ്സില്‍ ലഭിച്ചു.പൈപ്പ് വലിച്ചു സംസാരിക്കുന്ന സംഗീത ചക്രവര്‍ത്തിയുടെ മുഖം ഇന്നും മനസ്സില്‍ നില്‍ക്കുന്നു
.
പിറ്റേന്നു കുറേ ഓര്‍മകളുമായി ഞങ്ങള്‍ കൊച്ചിയിലേക്ക് മടങ്ങുന്നു.

മദ്രാസിന്‍റെയും ,  രഞ്ജിത്ത് ഹോട്ടലിന്‍റെയും , തരംഗിണി സ്റ്റുഡിയോയുടെയും കട്ട്‌ ഔട്ടുകളുടെയും സലില്‍ ചൌധരിയുടെയും ശങ്കരന്‍ നായരുടേയും , കാവ്യാത്മകമായ ചുവന്ന ചിറകുകളുടെയും  ഒക്കെ പാട്ടുകളും മനസ്സില്‍ കുറേ നാളുകള്‍ തങ്ങിക്കിടന്നു , വിട്ടുപോകാതെ

മുകളില്‍ എഴുതിയത് യാത്രാ ഓര്‍മ ....................ഇനി അനുഭവം .

ചുവന്ന ചിറകുകള്‍ക്ക് ഒരുപാട് ദുര്‍ഗതികള്‍ നേരിടേണ്ടി വന്നു.ചിത്രത്തിന്‍റെ പേര് ആദ്യം നിശ്ചയിച്ചത് 26 രാജവീഥി ....പിന്നീട് മമത എന്നാക്കി.സിനിമാഭ്രാന്തനായ വീട്ടിലെ ഡ്രൈവര്‍ ജോയ് ഞങ്ങളുടെ കാറിന്‍റെ മഡ് ഫ്ലാപ്പില്‍ മമത എന്നെഴുതിയത് പപ്പ തുടച്ചു മാറ്റിച്ചത് ഇന്നും ഓര്‍ക്കുന്നു.

ചുവന്ന ചിറകുകളിലെ ഗാനങ്ങള്‍ക്കും ഉണ്ടായി ദുരന്തം .ചിത്രത്തിന്‍റെ ഗാന ചിത്രീകരണത്തില്‍ പൂജാദീപം എന്‍റെ  സഹോദരന്‍ തെളിച്ചപ്പോള്‍ ഒന്ന് കെട്ടപ്പോള്‍ ഞങ്ങളുടെ നെഞ്ച് ഒന്ന് പിടച്ചു.ജെറിയുടെ മനോഹരങ്ങളായ നാല് ആദ്യ   ഗാനങ്ങളും തുടച്ചു മാറ്റി.പകരം അന്ന് പൈപ്പ് വലിച്ചു നിന്ന സലില്‍ ചൌധരിയുടെ ഈണത്തില്‍ നാലു ഗാനങ്ങള്‍.

പറന്നു പോയ്‌ നീ അകലെ.

ഭൂമി നന്ദിനി 

യാമിനി തേടി  യാമിനി  

നീയൊരോമല്‍ കാവ്യ പുഷ്പം പോലേ..........

തുടങ്ങി നാല് ഗാനങ്ങളും ഹിറ്റ്‌.

ജെറിയുടെ ഗാനങ്ങള്‍ ആയുസ്സറ്റു.

വര്‍ഷങ്ങള്‍ക്കു ശേഷം പുന്നാരം ചൊല്ലി ചൊല്ലി എന്ന ചിത്രത്തില്‍ 

 ചൊല്ല് ചൊല്ല് തുമ്പി ......അത്തപ്പൂ നുള്ളി.....തൃത്താപ്പൂ 


നുള്ളി............എന്ന ഈണത്തില്‍ തിരിച്ചു വന്നു.

ജെറി അമല്‍ദേവ് വീണ്ടും അമേരിക്കയിലേക്ക്‌

വര്‍ഷങ്ങള്‍ക്കു ശേഷം നവോദയയുടെ പരീക്ഷണ ചിത്രമായ  മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ പരസ്യം .............മലയാളത്തിനൊരു പുതിയ സംഗീത സംവിധായകന്‍ - ജെറി അമല്‍ദേവ് .

മിഴിയോരം നനഞ്ഞോഴുകും തുടങ്ങിയ മനോഹര ഗാനങ്ങളുമായി ജെറി അമല്‍ദേവ് ഒരിക്കല്‍ നഷ്ട്ടപ്പെട്ട ഇടം തിരിച്ചു പിടിച്ചു .

ടെലിവിഷനില്‍ ജെറിയുടെ അഭിമുഖങ്ങള്‍ വരുമ്പോള്‍ ഞാന്‍ എന്നും കാതോര്‍ക്കും ചുവന്ന ചിറകുകളെ പറ്റി പരാമര്‍ശിക്കുമേന്നോര്‍ത്ത്. പക്ഷേ അദ്ദേഹം ആദ്യ ചിത്രമായി പറയാറുള്ളത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍.

അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടില്‍ അത് സത്യമായിരിക്കാം.

ഷര്‍മിള ടാഗോര്‍ നായികയായി അഭിനയിച്ചിട്ടു പോലും ചുവന്ന ചിറകുകള്‍ക്ക് പറക്കാനായില്ല.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ വിരിഞ്ഞു വിരിഞ്ഞു ആകാശത്തോളമെത്തി. 

മലയാള സിനിമയുടെ ചരിത്രം കുറിച്ചെഴുതി ഫാസില്‍ . ലാല്‍, പൂര്‍ണിമ , ശങ്കര്‍ , ജെറി , തുടങ്ങി ഒരുപാടുപേരെ നമുക്ക് സമ്മാനിച്ചു .

വിജയങ്ങള്‍ക്ക് മാത്രമേ ആര്‍പ്പു വിളികളുള്ളു. പരാജയങ്ങള്‍ കൂക്കി വിളികളായി അവസാനിക്കും.

ഭാഗ്യലക്ഷ്മി എഴുതിയതു പോലെ .....

കോടമ്പാക്കത്തു വിജയിക്കുന്നവര്‍ ഈ നഗരത്തെ  സ്വര്‍ഗമെന്നു വിളിക്കും.

പരാജയപ്പെട്ടവര്‍ നരകമെന്നു വിളിച്ചാലും ജീവിച്ചു തീര്‍ത്തല്ലെ  പറ്റൂ .
സിനിമയില്‍ മാത്രമല്ല ജീവിത്തിന്‍റെ ഏതു മേഖലയിലും പരാജയപ്പെട്ടു നരകിക്കുന്നവര്‍ വെറുതേ ജീവിച്ചു തീര്‍ക്കുകയല്ലേ ???????
വര്‍ഷങ്ങള്‍ 35 കഴിഞ്ഞു .............................

ജീവിതയാത്രക്കിടയില്‍ ഞാന്‍ വീണ്ടും പഴയ മദ്രാസില്‍ എത്തി.

ചുവന്ന ചിറകുകള്‍ക്ക് ശേഷം അന്തിവെയിലിലെ പൊന്ന് , നദി മുതല്‍ നദി വരെ , ചങ്ങാത്തം , പാവം പൂര്‍ണിമ , അര്‍ച്ചന ആരാധന , ദൈവത്തെയോര്‍ത്ത്‌ ,ഒരു പൈങ്കിളിക്കഥ , അഥര്‍വം , തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങള്‍ നിര്‍മിച്ച ഏര്‍ളി ചെന്നൈയുടെ തിരക്കുകളില്‍ നിന്ന് അകന്ന്, കേരളത്തിലേക്ക് കൂടുമാറി.

മലയാള സിനിമയിലെ കുതികാല്‍ വെട്ടുകള്‍ക്ക് നിന്ന് കൊടുക്കാതെ ജെറി കൊച്ചിയിലെ ചോയ്സ് സ്കൂളില്‍ സംഗീത വിഭാഗം തലവനായി ഒതുങ്ങിക്കൂടി .

മദനോത്സവവും, രാസലീലയും, വിഷ്ണു വിജയവും , സമ്മാനിച്ച ശങ്കരന്‍ നായര്‍ 2005 ഡിസംബര്‍ 18 നു ലോകം വെടിയുമ്പോള്‍ സിനിമാക്കാര്‍ മറവിരോഗം അഭിനയിച്ചു മാറിനിന്നു.

ചുവന്ന ചിറകുകളിലെ നായകന്മാര്‍......സോമനും , ജയനും , ഇന്നില്ല....ഷര്‍മിള ടാഗോര്‍ പിന്നെ മലയാളക്കരയില്‍ എത്തിയില്ല.


ഇതാണ് സിനിമയെന്ന മായിക പ്രപഞ്ചം .

മുളക്കാതെപോയ എത്രയോ  മിത്തുകള്‍.......................!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

Sanu Y Das

From bharatgopy.com

A CARTOONIST SCRIPTS AN ENDEARING CELLULOID CLASSIC.

Cartoonist Yesudasan at the sets of Panchavadi palam (1984)
 Cartoonist Yesudasan at the sets of Panchavadi palam (1984).
By KG George’s own admission, Panchavadipalam was the costliest production he had ever handled, with the construction of the iconic bridge coming to over Rs 15 lakhs at that time. “Gandhimathi” Balan, the producer of the film, never bat an eyelid as he gave the go ahead to construct a fairly functional bridge that was to be blown up later, created for the movie by Rajeev Anchal.
Cartoonist Yesudasan, scriptwriter of Panchavadi palam (1984) with the crew
 Cartoonist Yesudasan, with NL Balakrishnan and Rajiv Anchal.
The film had a brilliant ensemble cast whose onscreen chemistry created another celluloid classic in Malayalam cinema, all centered around the inimitable Dusshasana Kurup, a human being who walked around with a pristine, perfectly unused brain and the composure of a dragon fly.
In KG George’s own words, “There were people who told me that scene was not funny and that it was suffocating to watch Gopy’s performance. But what they did not factor in was Dushassana Kurup’s nature. This man is intellectually-challenged. He was told to deliver a thundering speech and he, in his stupidity, thought it meant he had to sound as ear-splitting as possible. The guy would have ceased to be Dushassana Kurup had Gopy delivered the speech even half-a-pitch lower. Gopy knows better.”
Then again, we always knew Dusshasana Kurup was in safe hands, didn’t we ?

February 1, 2014

'ഗ്രാമജ്യോതി' കൊച്ചി ബ്യൂറോ ഓഫീസ് ഉദ്ഘാടനം

(മാധ്യമം, 2014 ഫെബ്രു 02)

കൊച്ചി: 'ഗ്രാമജ്യോതി'യുടെ കൊച്ചി ബ്യൂറോ ഓഫീസിന്റെ ഉദ്ഘാടനവും ബ്രേകിംഗ്‌ ന്യൂസ് എസ്.എം.എസ് അലർട്ടിന്റെ ഉദ്ഘാടനവും എറണാകുളം പ്രെസ് ക്ലബിൽ നടന്നു.

മന്ത്രി കെ. ബാബു ഉദ്ഘാടനം വിർവ്വഹിച്ചു. കാർട്ടൂണിസ്റ്റ് യേശുദാസൻ, നടൻ ക്യാപ്റ്റൻ രാജു, കെ.എൽ. മോഹനവർമ്മ, ഡോ. പരമേശ്വരൻ നമ്പൂതിരി, ഡോ. വിഷ്ണു നമ്പൂതിരി, കേരള സ്റ്റെറ്റ് അറ്റോണി വിജയരാഘവൻ എന്നിവർ പങ്കെടുത്തു.

കാർട്ടൂണിസ്റ്റ് യേശുദാസനെ ക്യാപ്റ്റൻ രാജു ആദരിച്ചു. കാർട്ടൂണിസ്റ്റായാലും ചിത്രകാരനാലായാലും നന്നായി വരക്കുന്നവരെയാണ് ആവശ്യമെന്നും വരയിൽ പൂർണ്ണതയാണ് അത്യാവശ്യമെന്നും യേശുദാസൻ പറഞ്ഞു. ആവാർഡുകൾ ചോദിച്ചുവാങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

August 14, 2013

കാർട്ടൂണ്‍ മ്യൂസിയം (2013 ജൂലൈ 31)

ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ കെ.സി. ജോസഫ് കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മദിനാഘോഷം ഉത്ഘാടനം ചെയ്യുന്നു. ചുനക്കര ജനാർദ്ധനൻ നായർ, ശ്രീ. കെ.എ. ഫ്രാൻസിസ്‌, കാർട്ടൂണിസ്റ്റ് പ്രേംജിത്ത്, കാർട്ടൂണിസ്റ്റ് യേശുദാസൻ, ശ്രീ. സി.കെ. സദാശിവൻ എം.എൽ.എ, ഡോ. ഉണ്ണികൃഷ്ണപിള്ള, അഡ്വ. എ. ഷാജഹാൻ, പാർത്ഥസാരഥി എന്നിവർ സമീപം.

ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ കെ.സി. ജോസഫ് കാർട്ടൂണിസ്റ്റ് യേശുദാസനെ പൊന്നാടയണിയിച്ച് ആദരിക്കുന്നു.

ഇന്ത്യയിൽ ആദ്യമായി ഒരു കാർട്ടൂണ്‍ മ്യൂസിയം വിഖ്യാത കാർട്ടൂണിസ്റ്റ് ശങ്കറിന്റെ നാമധേയത്തിൽ അദ്ദേഹത്തിന്റെ ജന്മനാടായ കായംകുളത്ത് കേരള കാർട്ടൂണ്‍ അക്കാമദിയുടെ ആഭിമുഖ്യത്തിൽ ഒരുങ്ങി വരുന്നു. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ 111-മാത് ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മദിനമായ 2013 ജൂലൈ 31ന് കായംകുളം അതിർത്തിച്ചിറയിലുള്ള കൃഷ്ണപുരം സാംസ്കാരികവിനോദകേന്ദ്രത്തിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി.
ഈ അവസരത്തിൽ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ശിഷ്യനായ കാർട്ടൂണിസ്റ്റ് യേശുദാസനെ ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ കെ.സി. ജോസഫ് ആദരിക്കുകയുണ്ടായി. കായംകുളം എം.എൽ.എ ശ്രീ. സി.കെ. സദാശിവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ലളിതകലാ അക്കാദമി ചെയർമാൻ ശ്രീ. കെ.എ. ഫ്രാൻസിസ്‌, കാർട്ടൂണിസ്റ്റ് പ്രേംജിത്ത്, ഡോ. ഉണ്ണികൃഷ്ണപിള്ള, ചുനക്കര ജനാർദ്ധനൻ നായർ, അഡ്വ. എ. ഷാജഹാൻ (സെക്രട്ടറി, കെ.പി.എ.സി) എന്നിവർ സംസാരിച്ചു.